കണ്ണൂർ : ജില്ലാ ബസ് ഓപ്പറേറ്റേർസ് അസോസിയേഷൻ കൺവെൻഷനും കുടുംബസംഗമവും താവക്കര ജില്ലാബസ് ഓപ്പറേറ്റേർസ് അസോസിയേഷൻ ഹാളിൽ നടന്നു.എം.പി അഡ്വ.പി.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു.സ്വകാര്യബസ് വ്യവസായം പൊതു ഗതാഗത സംവിധാനത്തിൽ ഒഴിച്ചു കൂടാനാവാത്തതാണെന്നും ഇന്ധനവില കുതിച്ചുയരുമ്പോഴും സേവനത്തിന് പ്രാധാന്യം കൊടുക്കുന്നത് മൂലം ബസ് വ്യവസായം കടുത്ത തകർച്ച നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ധനവില വർദ്ധിക്കുമ്പോൾ രാജ്യത്ത് സർവതിന് വില കയറുകയാണ്.വ്യവസായം നിലനിൽക്കാൻ എല്ലാവരും മുന്നോട്ട് വരേണ്ട കാലഘട്ടമാണിതെന്നും എം.പി അഡ്വ.പി. സന്തോഷ് കുമാർ പറഞ്ഞു.പ്രസിഡന്റ് പി.പി.മോഹനൻ അദ്ധ്യക്ഷത വഹിച്ചു.നേതാക്കളായ കെ.കെ.തോമസ്, സി.മനോജ്കുമാർ,രാജ്കുമാർ കരുവാരത്ത്, കെ.വേലായുധൻ എന്നിവർ സംബന്ധിച്ചു.ജില്ലാ വൈസ് പ്രസിഡന്റ് കെ.പി.മുരളീധരൻ അനുശോചന പ്രമേയം അവതരിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |