SignIn
Kerala Kaumudi Online
Thursday, 25 April 2024 5.35 PM IST

യജ്ഞ വേദിയിൽ യജ്ഞാചാര്യന്റെ പടം മരപ്പൊടിയിൽ കാൽകൊണ്ടു വരച്ച് അനജ്

daily

കണ്ണാടിപ്പറമ്പ്: വിരൽ കൊണ്ട് മരപ്പൊടിയിൽ ലോകാത്ഭുതങ്ങൾ വരച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡും അമേരിക്കൻ റെക്കോർഡും നേടിയ കണ്ണൂർ എസ്.എൻ. കോളേജ് രണ്ടാംവർഷ ബിരുദവിദ്യാർത്ഥിയായ അനജ്, ധർമ്മശാസ്താ ക്ഷേത്രത്തിൽ നടക്കുന്ന പത്താമത് മഹാരുദ്ര യജ്ഞത്തിലെ യജ്ഞാചാര്യൻ ഗുരുവായൂർ കീഴിയേടം രാമൻ നമ്പൂതിരിയുടെ പടം കാൽകൊണ്ട് വരച്ച് ശ്രദ്ധേയമായി. കണ്ണൂരിലും കാസർകോടുമായി നടക്കുന്ന മൈത്രീ എന്ന സിനിമാഭിനയത്തിനിടയിലാണ് അനജ് നാട്ടിലെത്തിയത്.

പ്രശസ്ത ഫുട്ബാൾ താരം റൊണാൾഡീഞ്ഞോ അനജ് വരക്കുന്ന വീഡിയോ നേരിട്ട് കാണുകയും അഭിനന്ദനമറിയിക്കുകയും ചെയ്തു. ജയസൂര്യ, പ്രിഥ്വിരാജ് തുടങ്ങിയവരുടെ ചിത്രം വരച്ചത് താരങ്ങൾ തന്നെ സോഷ്യൽ മീഡിയ വഴി ഷെയർ ചെയ്തിട്ടുണ്ട്. ഇന്ത്യൻ ഫുട്ബാളർ സുനിൽ ഛേത്രി, ഐ.എം. വിജയൻ, സഹൽ അബ്ദുൾ സമദ്, റാഫി, സി.കെ വിനീത് എന്നിവരുടെ ചിത്രം വരച്ച അനജിനെ ആസിഫ് അലി, നിവിൻ പോളി, സംവിധായകൻ ലാൽ ജോസ് എന്നിവർ നേരിട്ടുകണ്ട് അഭിനന്ദിച്ചിട്ടുണ്ട്.

ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ അനജിനെ ഗുരുവായൂർ കീഴിയേടം രാമൻ നമ്പൂതിരി പൊന്നാട അണിയിച്ച് ആദരിച്ചു. ദിനേശൻ, ലതീഷ് വാര്യർ തുടങ്ങിയവർ നേതൃത്വം നല്കി.

സ്വന്തം വീട്ടിൽ വച്ച് ബിനീഷ് ബാസ്റ്റിന്റെ പടമാണ് മരപ്പൊടിയിൽ ആദ്യമായി അനജ് കാലുകൊണ്ട് വരയ്ക്കുന്നത്. ജില്ലയിലെ മികച്ച ആശാ വർക്കറായ വിദ്യാജോണിന്റെ മകനാണ് അനജ്. സഹകരണബാങ്ക് ജീവനക്കാരനായ ബിജുജോണിന്റെ മരുമകനാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, ART
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.