SignIn
Kerala Kaumudi Online
Thursday, 25 April 2024 10.20 AM IST

വൈവിദ്ധ്യവത്കരണം രണ്ടാംഘട്ടം: ധനകാര്യ മന്ത്രിക്ക് മുന്നിൽ ആവശ്യങ്ങളറിയിച്ച് കെ.സി.സി.പി.എൽ

clays
കേരള ക്ളേയ്സ് ചെയർമാൻ ടി.വി രാജേഷും മാനേജിംഗ് ഡയരക്ടർ ആനക്കൈ ബാലകൃഷ്ണനും ധനകാര്യമന്ത്രി കെ.എൻ.ബാലഗോപാലിനെ സന്ദർശിച്ച് രണ്ടാംഘട്ട വൈവിദ്ധ്യവത്കരണ പദ്ധതിയുടെ പ്രൊപ്പോസൽ കൈമാറുന്നു

കണ്ണൂർ: രണ്ടാം ഘട്ട വൈവിദ്ധ്യവൽക്കരണത്തിന്റെ ഭാഗമായുള്ള വിവിധ പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനായി 2023 -24 സാമ്പത്തിക വർഷത്തെ ബഡ്ജറ്റിൽ പരിഗണന നൽകണമെന്നാവശ്യപ്പെട്ട് പൊതുമേഖലാ സ്ഥാപനമായ കേരളാ ക്ളേയ്സ് ആൻഡ് സിറാമിക് പ്രൊഡക്‌സ് ലിമിറ്റഡ് പ്രതിനിധികൾ ധനകാര്യമന്ത്രി കെ.എൻ ബാലഗോപാലിനെ സന്ദർശിച്ചു.

കമ്പനി ചെയർമാൻ ടി.വി രാജേഷും മാനേജിംഗ് ഡയരക്ടർ ആനക്കൈ ബാലകൃഷ്ണനും ചേർന്നാണ് പ്രൊപ്പോസൽ സമർപ്പിച്ചത്.

തൊഴിലാളികളുടെയും ജീവനക്കാരുടെയും ശമ്പള പരിഷ്‌ക്കരണം എത്രയും പെട്ടെന്ന് നടപ്പിലാക്കുന്നതു സംബന്ധിച്ച വിഷയവും മന്ത്രിയുമായി ചർച്ച ചെയ്തു. അടുത്ത സാമ്പത്തിക വർഷം തുടക്കം കുറിക്കാൻ തീരുമാനിച്ച ഇന്റഗ്രേറ്റഡ് കോക്കനട്ട് ആന്റ് ഫ്രൂട്ട് പ്രോസസിംഗ് യൂണിറ്റിന്റെ വിപുലീകരണം,നാല് പുതിയ പെട്രോൾ പമ്പുകൾ, പഴയങ്ങാടിയിലും നീലേശ്വരത്തും കയർപിത്ത് കമ്പോസ്റ്റ് ഉൽപ്പാദന കേന്ദ്രം, കയർ നിർമ്മിത ഗാർഡൻ ആർട്ടിക്കിൾ നിർമ്മാണം, പാക്ക് ചെയ്ത കുടിവെള്ള നിർമ്മാണം, പഴയങ്ങാടിയിലും കരിന്തളത്തും ബയോഡൈവേഴ്‌സിറ്റി പാർക്ക്, അക്വാകൾച്ചർ വിപുലീകരണം, സാനിറ്റൈസർ , ഹാന്റ് വാഷ്, ഫ്‌ളോർ ക്ലീനർ എന്നിവയ്ക്കു പുറമേ 10 ഓളം മറ്റു അണുനാശിനികളുടെ നിർമ്മാണ യൂണിറ്റ് തുടങ്ങിയ പദ്ധതികളുടെ നിർദ്ദേശങ്ങളാണ് ധന മന്ത്രിക്ക് കൈമാറിയത്. ഇക്കാര്യങ്ങൾ പരിശോധിച്ച് പരമാവധി തുക വകയിരുത്തുന്ന കാര്യം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പു നൽകി.

കെ.സി.സി.പി.എൽ വൈവിദ്ധ്യവത്കരണ പദ്ധതികൾ

ഇന്റഗ്രേറ്റഡ് കോക്കനട്ട് ആന്റ് ഫ്രൂട്ട് പ്രോസസിംഗ് യൂണിറ്റിന്റെ വിപുലീകരണം

നാല് പുതിയ പെട്രോൾ പമ്പുകൾ

 പഴയങ്ങാടിയിലും നീലേശ്വരത്തും കയർപിത്ത് കമ്പോസ്റ്റ് ഉൽപ്പാദന കേന്ദ്രം, കയർ നിർമ്മിത ഗാർഡൻ ആർട്ടിക്കിൾ നിർമ്മാണം, പാക്ക് ചെയ്ത കുടിവെള്ള നിർമ്മാണം

 പഴയങ്ങാടിയിലും കരിന്തളത്തും ബയോഡൈവേഴ്‌സിറ്റി പാർക്ക്, അക്വാകൾച്ചർ വിപുലീകരണം, സാനിറ്റൈസർ , ഹാന്റ് വാഷ്, ഫ്‌ളോർ ക്ലീനർ എന്നിവയ്ക്കു പുറമേ 10 ഓളം മറ്റു അണുനാശിനികളുടെ നിർമ്മാണ യൂണിറ്റ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.