പയ്യന്നൂർ : പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞനും പയ്യന്നൂർ കോളേജ് അദ്ധ്യാപകനും
നാലോളo പരിസ്ഥിതി മാസികകളുടെ പത്രാധിപരുമായിരുന്ന പ്രൊഫ : ജോൺസി ജേക്കബ്ബിന്റെ അനുസ്മരണാർത്ഥം വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ചിത്രരചനാ മത്സരം പയ്യന്നൂർ ഗവ : വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ 20 ന് രാവിലെ 9.30 ന് ആരംഭിക്കും.
കുട്ടികളിൽ പരിസ്ഥിതി സ്നേഹവും ആത്മവിശ്വാസവും സമഭാവനയും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രൊഫ: ജോൺസി മാഷ് അനുസ്മരണ സമിതി മത്സരം സംഘടിപ്പിക്കുന്നത്
പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് സമ്മാനവും സർട്ടിഫിക്കറ്റുകളും , ആദ്യത്തെ മൂന്ന് കുട്ടികൾക്ക് ക്യാഷ് അവാർഡുകളും നൽകുമെന്ന് ചെയർമാൻ ദാമോദരൻ വെള്ളോറയും കൺവീനർ
വി. സുരേന്ദ്രനും പറഞ്ഞു.ഫോൺ : 6238243255 , 9188259105 .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |