SignIn
Kerala Kaumudi Online
Thursday, 25 April 2024 10.18 PM IST

ക‌ർഷകരെ ചേർത്തുനിർത്തും

agri
കൃഷിദർശൻ

പിണറായി: കൃഷി മന്ത്രി പി. പ്രസാദും വകുപ്പുദ്യോഗസ്ഥരും കാർഷിക ബ്ലോക്കുകൾ കേന്ദ്രീകരിച്ച് കർഷകരോട് സംവദിച്ച് പ്രശ്‌നങ്ങൾ നേരിട്ട് മനസ്സിലാക്കി പരിഹാരം കാണുന്ന 'കൃഷി ദർശൻ' 22ന് പിണറായി കൺവെൻഷൻ സെന്ററിൽ തുടങ്ങും. സംസ്ഥാനത്തെ രണ്ടാമത്തെ കൃഷിദർശൻ പരിപാടിയാണിത്. 26 വരെ നടക്കുന്ന പരിപാടിയിൽ കാർഷിക പ്രദർശനം, കൃഷിയിട സന്ദർശനം, കൃഷിക്കൂട്ട സംഗമം, കർഷക അദാലത്ത്, കാർഷിക സെമിനാർ, കർഷക ഗൃഹസന്ദർശനം തുടങ്ങിയവ നടക്കും.

സമാപനസമ്മേളനവും കൃഷിക്കൂട്ടസംഗമവും 26ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് മൂന്നിന് കമ്പൗണ്ടർ ഷോപ്പ് പിണറായി ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന ഘോഷയാത്ര കൺവെൻഷൻ സെന്ററിൽ സമാപിക്കും. തുടർന്ന് പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് അദ്ധ്യക്ഷനാവും. ബ്ലോക്കിലെ മാതൃകാ ഹരിതപോഷക ഗ്രാമത്തിന്റെയും സ്മാർട്ട് കൃഷിഭവന്റെയും പ്രഖ്യാപനവും ഉണ്ടാകും.

കാർഷിക പ്രദർശനം

മൂല്യ വർധിത മേഖലയിലെ സംരംഭകത്വങ്ങൾ, കേന്ദ്ര സംസ്ഥാന സർക്കാർ ഗവേഷണ കേന്ദ്രങ്ങളിലെ നൂതന സാങ്കേതികവിദ്യകൾ, കാർഷിക യന്ത്രവത്കരണ രംഗത്തെ നൂതന ആശയങ്ങൾ എന്നിവ ദൃശ്യമാക്കുന്ന അമ്പതോളം സ്റ്റാളുകൾ ഒരുക്കും. പ്രദർശനത്തിന്റെ ഉദ്ഘാടനം 22ന് രാവിലെ 11.30ന്സ്പീക്കർ അഡ്വ. എ.എൻ ഷംസീർ നിർവഹിക്കും. 'നാളികേര കൃഷിയും മൂല്യവർദ്ധിത ഉത്പന്നങ്ങളും' എന്ന വിഷയത്തിൽ സെമിനാറും ഉണ്ടാകും.

കൃഷിയിട സന്ദർശനം

രണ്ടു ഘട്ടങ്ങളായാണ് കൃഷിയിട സന്ദർശനം. ആദ്യഘട്ടത്തിൽ 23ന് കൃഷിവകുപ്പ്, മണ്ണ് സംരക്ഷണ പര്യവേക്ഷണ വകുപ്പ്, കാർഷിക സർവ്വകലാശാല ശാസ്ത്രജ്ഞർ, വിദ്യാർഥികൾ എന്നിവർ വിവിധ സംഘങ്ങളായി തിരിഞ്ഞ് കൃഷിയിടങ്ങൾ സന്ദർശിക്കും. സന്ദർശന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രണ്ടാംഘട്ടമായി 25ന് രാവിലെ എട്ടു മണി മുതൽ കൃഷിമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതലസംഘം കൃഷിയിടങ്ങൾ സന്ദർശിക്കും. കൃഷിവകുപ്പ് ഉദ്യോഗസ്ഥർ. കാർഷിക ശാസ്ത്രജ്ഞർ, കാർഷിക വിദ്യാർത്ഥികൾ എന്നിവരും സംഘത്തിനൊപ്പമുണ്ടാവും.

കർഷക ഗൃഹ സന്ദർശനം

ബ്ലോക്കിലെ ഒരു കർഷക ഗൃഹം കേന്ദ്രീകരിച്ച് നടത്തുന്ന ഭവനകൂട്ടായ്മയിൽ കൃഷി മന്ത്രി പങ്കെടുക്കും. 25ന് വൈകീട്ട് അഞ്ചുമുതലാണ് ഭവന കൂട്ടായ്മ. സാംസ്‌കാരിക പരിപാടികളും കർഷകരും കാർഷിക വിദ്യാർത്ഥികളും അവതരിപ്പിക്കുന്ന കലാപരിപാടികളും ഉണ്ടാകും.


കാർഷിക അദാലത്ത്

26ന് നടക്കുന്ന കാർഷിക അദാലത്തിൽ കൃഷി മന്ത്രി നേരിട്ട് കർഷകരുടെ പ്രശ്‌നങ്ങൾ കേട്ട് പരിഹാര മാർഗങ്ങൾ കൈക്കൊള്ളും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, AGRI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.