കണ്ണൂർ: ജില്ലാ സ്കൂൾ കലോത്സവത്തിന് മുന്നോടിയായി വിളംബര ജാഥ സംഘടിപ്പിച്ചു. കണ്ണൂർ പ്രഭാത് ജംഗ്ഷനിൽ നിന്ന് മുനിസിപ്പൽ ജി. വി .എച്ച് .എസ് . എസ് ലേക്ക് സംഘടിപ്പിച്ച വിളംബര ജാഥയിൽ വാദ്യമേളങ്ങളും വർണ്ണാഭരമായ മുത്തുക്കുടകളും അടക്കം 400 ലധികം ആൾക്കാർ അണിനിരന്നു. എം. എൽ .എ രാമചന്ദ്രൻ കടന്നപ്പള്ളി ഫ്ലാഗ് ഓഫ് ചെയ്തു. കണ്ണൂരിലെ ജനപ്രതിനിധികളും വിവിധ സ്കൂളുകളിൽ നിന്നെത്തിയ അദ്ധ്യാപകരും എൻ.എസ്.എസ്, എസ്.പി.സി ,സ്കൗട്ട് ആന്റ് ഗൈഡ്സ് വളണ്ടിയർമാരും ,വിദ്യാർത്ഥികളും ജാഥയിൽ അണിനിരന്നു. ഡെപ്യൂട്ടി മേയർ കെ.ഷബീന , ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.പി. രാജേഷ്, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ,കണ്ണൂർ വിദ്യാഭ്യാസ ഉപ ഡയറക്ടർ വി.എ.ശശീന്ദ്രവ്യാസ് , വിവിധ സബ് കമ്മറ്റി കൺവീനർമാർ , അദ്ധ്യാപക സംഘടന പ്രതിനിധികൾ തുടങ്ങിയവർ ജാഥയ്ക്ക് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |