SignIn
Kerala Kaumudi Online
Wednesday, 24 April 2024 10.55 AM IST

തീർത്ഥയും നയനും പൊളിച്ചു; രാജേഷ് തൃക്കരിപ്പൂരിന് ഇരട്ടി മധുരം

rajesh
നയൻ സായിയും തീർത്ഥ ജയനും ഗുരുനാഥൻ രാജേഷ് തൃക്കരിപ്പൂരിനോടൊപ്പം

ചായ്യോത്ത് : പ്രശസ്ത സംഗീതജ്ഞനും തൃക്കരിപ്പൂർ രാഗഞ്‌ജലി സംഗീത വിദ്യാലയം ഉടമയുമായ രാജേഷ് തൃക്കരിപ്പൂരിന് ജില്ലാ സ്കൂൾ കലോത്സവത്തിൽ ഇരട്ടി മധുരം. രാജേഷ് സംഗീതം അഭ്യസിപ്പിച്ചുവരുന്ന മകൻ തൃക്കരിപ്പൂർ ഗവ ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി നയൻ സായിയും ഉദിനൂർ ഗവ ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി തീർത്ഥ ജയനും ഹൈസ്‌കൂൾ വിഭാഗം ലളിത ഗാനം, ശാസ്ത്രീയ സംഗീതം എന്നിവയിൽ മിന്നും വിജയമാണ് നേടിയത്.

രാജേഷ് എഴുതി കമ്പോസ് ചെയ്ത പരിഭവ മേഘങ്ങൾ.. എന്ന ഗാനമാണ് നയൻ സായി ആലപിച്ചത്. നെല്ലിയടുക്കം ഗോപകുമാർ രചിച്ചു രാജേഷ് തൃക്കരിപ്പൂർ സംഗീതം നൽകിയ ചന്ദന ഗന്ധിയാം രാവിൽ ചന്ദ്രികേ.. എന്ന ഗാനമാണ് തീർത്ഥ ജയൻ ആലപിച്ചത്. കഴിഞ്ഞ ഏഴ് വർഷമായി രാഗഞ്‌ജലിയിൽ പരിശീലനം നേടി വരികയാണ് രണ്ട് പ്രതിഭകളും. രാജേഷിന്റെയും പ്രജിലയുടെയും മകനാണ് നയൻ സായി. പൂച്ചോലിലെ കെ. വി ജയന്റെയും ധന്യയുടെയും മകളാണ് തീർത്ഥ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, RAJESH STORY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.