ചായ്യോത്ത്: റവന്യു ജില്ല കലോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തത് പുരാവസ്തു, തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിലായിരുന്നു.ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കലോത്സവത്തിൽ വിവിധ സബ് ജില്ല വിജയികൾക്കുള്ള ട്രോഫികൾ ജില്ല കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ്, ജില്ല പോലീസ് മേധാവി വൈഭവ് സക്സേന എന്നിവർ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ മാധവൻ മണിയറ, എം.ലക്ഷ്മി, കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ.വി.സുജാത ,മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എസ്.പ്രീത, എം സുരേഷ് കുമാർ, കെ.ഭൂപേഷ്, കെ.വി.അജിത്കുമാർ എന്നിവർ സംസാരിച്ചു. കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രവി സ്വാഗതവുംവിഷ്ണു നമ്പൂതിരി നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |