കാഞ്ഞങ്ങാട്: ഭിന്നശേഷി റൈറ്റ്സ് ഫെഡറേഷൻ ഭിന്നശേഷി സൗഹൃദ സദസ്റ്റും, വിൽ ചെയർ മുച്ചക്ര വാഹന റാലിയും പടന്നക്കാട് നെഹ്റു കോളേജിൽ സംഘടിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപെഴ്സൺ കെ.വി.സുജാത ഉപഹാര സമർപ്പണം നടത്തി , ഉണ്ണിരാജ് ചെറുവത്തൂർ മുഖ്യാതിഥിയായി , സംസ്ഥാന പ്രസിഡന്റ് സന്തോഷ് മാളിയേക്കൽ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി ടി.വി.സുനിൽ കുമാർ സ്വാഗതവും, ജില്ലാ പ്രസിഡന്റ് രാകേഷ് കുട്ടപ്പുന്ന നന്ദിയും പറഞ്ഞു. നെഹ്റു കോളേജ് പ്രിൻസിപ്പാൾ ഡോ.കെ.വി.മുരളി, വി.വിജയകുമാർ , എം. ഹമീദ് ഹാജി, കെ.ടി.സുബോധ് , മുഹമ്മദ് യാസിർ , പി.ഷിജി ശേഖർ, ഇബ്രാഹിം ബിസ്മി , എന്നിവർ സംസാരിച്ചു.. വീൽ ചെയർ മുച്ചക്ര വാഹന റാലിയ്ക്ക് ഹൊസ്ദുർഗ് സർക്കിൾ ഇൻസ്പെക്ടർ കെ.പി.സതീശ് ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് അംഗങ്ങൾ കലാപരിപാടിയും മാജിക് ഷോയും , അവതരിപ്പിച്ചു. .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |