കാസർകോട്: മണ്ണ് പര്യവേഷണ- മണ്ണ് സംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ലോക മണ്ണ് ദിനാഘോഷംചെമ്മനാട് ഗ്രാമ പഞ്ചായത്ത് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു .ചെമ്മനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മൻസൂർ കുരിക്കൾ അദ്ധ്യക്ഷത വഹിച്ചു .ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ ബി.എസ്.അനുരാധ,ചെമ്മനാട് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ഷംസുദ്ദീൻ തെക്കിൽ ,രമാ ഗംഗാധരൻ ,പഞ്ചായത്ത് അംഗങ്ങളായ ഇ.മനോജ് കുമാർ ,കെ.കൃഷ്ണൻ ,സുജാത രാമകൃഷ്ണൻ ,മൈമൂന ,രാജൻ കെ പൊയിനാച്ചി എന്നിവർ സംസാരിച്ചു . തുടർന് സി പി.സി ആർ.ഐ പ്രിൻസിപ്പൽ സൈന്റിസ്റ്റ് പി.സുബ്രമണ്യൻ ,കാസർകോട് സോയിൽ കൺസേർവഷൻ ഓഫീസർ എം.നാരായണൻ പി.ഷിജിത്ത് എന്നിവർ ക്ലാസെടുത്തു .കാസർകോട് മണ്ണ് പര്യവേക്ഷണം അസിസ്റ്റന്റ് ഡയറക്ടർ വൈനി രാജൻ സ്വാഗതവും ചെമ്മനാട് പഞ്ചായത്ത് കൃഷി ഓഫീസർ കെ.വേണുഗോപാൽ നന്ദി പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |