കണ്ണൂർ: ഖാദി ബോർഡിൽ നിന്നും പിരിച്ചുവിട്ട ജീവനക്കാരിക്ക് ആനുകൂല്യങ്ങൾ നൽകാൻ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടും നീതി നടപ്പിലാക്കാത്ത ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ ധാർഷ്ട്യം വെടിയണമെന്ന് കെ.പി.സി.സി മെമ്പർ കെ.സി മുഹമ്മദ് ഫൈസൽ. കുറ്റ്യാട്ടൂരിലെ നിഷയ്ക്ക് നൽകാനുള്ള ആനുകൂല്യങ്ങൾ നൽകിയില്ലയെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികൾക്ക് മഹിള കോൺഗ്രസ് നേതൃത്വം നൽകും. കണ്ണൂർ ഖാദി ഭവന് മുന്നിൽ മഹിള കോൺഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ ധർണ്ണ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് രജനി രാമാനന്ദ് അദ്ധ്യക്ഷത വഹിച്ചു. എം.ഉഷ ,ഡോ.കെ.വി.ഫിലോമിന,സി.ടി.ഗിരിജ ,അത്തായി പത്മിനി ,ഇ.പി.ശ്യാമള ,കെ.പി.വസന്ത , നിഷ കുറ്റിയാട്ടൂർ ,കെ.പി.നസീമ,കുഞ്ഞമ്മ തോമസ് ,പി.വി.ധനലക്ഷ്മി , എം വി.വത്സല ,ശർമിള തലശ്ശേരി , ജിഷ വള്ള്യായി , പി.കെ.ഇന്ദിര , ടി.പി വല്ലി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |