പഴയങ്ങാടി:മാടായിപ്പാറയിൽ മാടായി കാവിന് സമീപത്തെ ഇ.ഐ കൃഷ്ണന്റെ പൂട്ടിയിട്ട വീട്ടിൽ മോഷണം. ആറര പവനും ആറായിരം രൂപയും മോഷണം പോയതായി കൃഷ്ണൻ പഴയങ്ങാടി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.വീട് പൂട്ടി ബന്ധുവീട്ടിൽ പോയ സമയത്താണ് മോഷണം നടന്നത്.തിരിച്ച് വന്ന് സ്വർണ്ണവും പണവും സൂക്ഷിച്ച അലമാര പരിശോധിച്ചപ്പോൾ ആണ് മോഷണ വിവരം അറിയുന്നത്.വീട് പൂട്ടി താക്കോൽ വീടിന് പുറത്തുള്ള പത്രകെട്ടുകൾക്ക് ഇടയിൽ വെച്ചാണ് ഇവർ പുറത്ത് പോയത്.ഈ താക്കോൽ ഉപയോഗിച്ചാണ് മോഷ്ട്ടാവ് വാതിൽ തുറന്ന് സ്വർണ്ണവും പണവും അപഹരിച്ചത്.പഴയങ്ങാടി പ്രിൻസിപ്പൽ എസ്.ഐ രൂപ മധുസൂദനൻ മോഷണം പോയ വീട്ടിൽ എത്തി പരിശോധന നടത്തി.കൃഷ്ണന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.ഡോഗ് സ്ക്വോഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |