SignIn
Kerala Kaumudi Online
Thursday, 25 April 2024 4.06 PM IST

വാഹന പ്രചരണ ജാഥയ്ക്ക് കൊട്ടിയൂരിൽ തുടക്കം

congress

കൊട്ടിയൂർ: വിലക്കയറ്റത്തിനെതിരെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ സ്വീകരിക്കുന്ന ജനദ്രോഹനയങ്ങൾ തിരുത്തുക, കർഷകരുടെ കാർഷിക വിളകൾ ന്യായവിലയ്ക്ക് ഗവൺമെന്റ് സംവിധാനത്തിൽ സംഭരിക്കുക, ആന, കടുവ, കാട്ടുപന്നി തുടങ്ങിയ വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ നിന്നും കർഷകരെയും വിളകളെയും സംരക്ഷിക്കുക, വിളകൾ നശിപ്പിച്ച കർഷകരുടെ നഷ്ടപരിഹാരങ്ങൾ ഉടൻ നൽകുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ച് പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള വാഹന പ്രചരണ ജാഥയ്ക്ക് കൊട്ടിയൂരിൽ തുടക്കമായി. നീണ്ടുനോക്കിയിൽ നിന്ന് ആരംഭിച്ച ജാഥ ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. കൊട്ടിയൂർ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സണ്ണി വേലിക്കകത്ത് അദ്ധ്യക്ഷത വഹിച്ചു.പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സുരേഷ് ചാലാറത്താണ് ജാഥാ ലീഡർ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.