. കാഞ്ഞങ്ങാട്: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കാഞ്ഞങ്ങാട് നിയോജക മണ്ഡലം പെൻഷൻ ദിനാചരണം നടത്തി. പ്രസിഡന്റ് സി.പി ഉണ്ണികൃഷ്ണൻ പതാക ഉയർത്തി. കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ:ഖാദർ മാങ്ങാട് ദിനാചരണം ഉദ്ഘാടനം ചെയ്തു.. സി.പി ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കെ.കുഞ്ഞികൃഷ്ണൻ, എം.വി.ദാമോദരൻ, പി.വി അമ്പു,കെ.എൻ.ശ്യാമള എന്നിവരെ ആദരിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റംഗം സി രത്നാകരൻ, സി പ്രേമരാജൻ,കെ.സരോജിനി, മുരളീധരൻ , പി.പി.ബാല കൃഷ്ണൻ, കെ.വി.കുഞ്ഞികൃഷ്ണൻ , ബാബുരാജ് , കെ.ഗോപി എന്നിവർ സംസാരിച്ചു സെക്രട്ടറി ഇ.വി.പത്മനാഭൻ സ്വാഗതം വി.രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |