കൂത്തുപറമ്പ്: നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ വൻ ശേഖരം പിടികൂടി. ടൗണിലെ 30 ഓളം കടകളിൽ നടത്തിയ പരിശോധനയിലാണ് ഏതാനും കടകളിൽ നിന്നും നിരോധിത വസ്തുക്കൾ പിടികൂടിയത്. നിരോധിത പ്ലാസ്റ്റിക് ക്യാരിബേഗുകൾക്കെതിരെ നടപടികൾ കർശനമാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു വ്യാപക പരിശോധന. നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ കെ.സി.ലതീഷിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ. അനീഷ്, കെ.പി പ്രദീപൻ, ബാബു പനക്കാട് എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |