SignIn
Kerala Kaumudi Online
Thursday, 25 April 2024 5.17 PM IST

എൻ.ജി.ഒ അസോസിയേഷൻ സമ്മേളനം

ngo

കൂത്തുപറമ്പ് : കേരള എൻ.ജി.ഒ അസോസിയേഷൻ കൂത്തുപറമ്പ് ബ്രാഞ്ച് വാർഷിക സമ്മേളനം സഹകരണ അർബൻ ബാങ്ക് ഹാളിൽ നടന്ന സമ്മേളനം ഡി.സി.സി ജനറൽ സെക്രട്ടറി കെ.പി സാജു ഉദ്ഘാടനം ചെയ്തു. സർവീസിൽ നിന്നും വിരമിച്ച ജീവനക്കാരെ ചടങ്ങിൽ ആദരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികൾക്കുള്ള ഉപഹാര സമർപ്പണം ഡി.സി.സി വൈസ് പ്രസിഡന്റ് കെ. പ്രഭാകരൻ നിർവഹിച്ചു. ബ്രാഞ്ച് പ്രസിഡന്റ് പി.പി മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു, എൻ.ജി.ഓ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് രാജേഷ് ഖന്ന മുഖ്യപ്രഭാഷണം നടത്തി. നാരായണൻകുട്ടി മണിയേരി, കെ.വി അബ്ദുൽ റഷീദ്, എ. ഉണ്ണികൃഷ്ണൻ, സി. ജിലേഷ്, ജോയ് ഫ്രാൻസിസ്, പി. പ്രദീപൻ, പവിത്രൻ പൊരുന്നൻ തുടങ്ങിയവർ സംസാരിച്ചു. പ്രതിനിധി സമ്മേളനം, സംഘടനാ ചർച്ച, ഭാരവാഹി തിരഞ്ഞെടുപ്പ് എന്നിവയും നടന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, NGOASO
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.