പേരാവൂർ: പേരാവൂർ സ്പോർട്സ് കാർണിവെലിന്റെ ഭാഗമായി സംഘടിപ്പിച്ച പേരാവൂർ മാരത്തൺ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ് മാരത്തൺ ഫ്ളാഗ് ഓഫ് ചെയ്തു. 10.5 കിലോമീറ്ററായിരുന്നു മത്സരം. 3.5 കിലോമീറ്റർ ഫൺ റൺ സണ്ണി ജോസഫ് എം.എൽ.എ ഫ്ളാഗ് ഓഫ് ചെയ്തു. ഇതോടൊപ്പം വീൽച്ചെയർ റൺ മത്സരം സംഘടിപ്പിച്ചതും കൗതുകകരമായി.
ഒളിമ്പ്യൻ അഞ്ജു ബോബി ജോർജ്, ഫാദർ ഡോ. തോമസ് കൊച്ചു കരോട്ട്, സെബാസ്റ്റ്യൻ ജോർജ്, ഒ. മാത്യു തുടങ്ങിയവർ സന്നിഹിതരായിരുന്നു. ചേംബർ ഓഫ് പേരാവൂർ, ജിമ്മി ജോർജ് ഫൗണ്ടേഷൻ, പേരാവൂർ യൂത്ത് ചേംബർ തുടങ്ങിയ കൂട്ടായ്മകളാണ് മാരത്തൺ സംഘടിപ്പിച്ചത്. രാവിലെയുള്ള തണുപ്പിനെ അവഗണിച്ചും അഞ്ച് വയസുമുതൽ പ്രായമുള്ള കുട്ടികളും, മുതിർന്നവരും മാരത്തണിൽ പങ്കെടുക്കാനെത്തിച്ചേർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |