പയ്യന്നൂർ: ത്രിവിക്രമൻ പിള്ള പുരസ്കാരം നേടിയ, നാടക നടനും സംവിധായകനും ദീപ സംവിധായകനും സീരിയൽ നടനുമായ പയ്യന്നൂർ മുരളിക്ക് ജന്മനാടിന്റെ അനുമോദനം . അന്നൂർ രവിവർമ്മ കലാനിലയത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന യോഗത്തിൽ മുൻ സാഹിത്യ അക്കാഡമി സെക്രട്ടറിയും കലാനിലയം പ്രസിഡന്റുമായ പി.അപ്പുക്കുട്ടൻ മാസ്റ്റർ ഉപഹാരം നൽകി അനുമോദിച്ചു. ടി.സി.വി. ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ എ. രൂപേഷ്, കെ.യു.വിജയകുമാർ , പി.പത്മനാഭൻ , സി.വി.വിനോദ്, പി.സുകുമാരൻ, കെ.കെ. ദിവാകരൻ പ്രസംഗിച്ചു. വി.എം. മാധവൻ സ്വാഗതവും ഹരി നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |