തളിപ്പറമ്പ്: ഹാപ്പിനെസ്സ് ഫെസ്റ്റിവലിന്റെ ഭാഗമായി കണ്ണൂരിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികളെ ഉൾക്കൊള്ളിച്ചു കൊണ്ട് ജനപ്രതിനിധിസംഗമവും വിവിധ വിഷയങ്ങളിൽ സെമിനാറുകളും സംഘടിപ്പിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. ആന്തൂർ നഗരസഭാ ചെയർമാൻ പി മുകുന്ദൻ അദ്ധ്യക്ഷത വഹിച്ചു . ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ സംസാരിച്ചു നവകേരളവും സമഗ്ര പ്രാദേശിക വികസനവും, തൊഴിലും തൊഴിൽ സഭയും ഹാപ്പിനെസ്സ് ഫെസ്റ്റിവലും, കാർബൺ ന്യൂട്രൽ വില്ലേജ് എന്നീ വിഷയങ്ങളിൽ ജോയ് എളമൻ പ്രവീൺ പരമേശ്വർ എന്നിവർ സെമിനാറുകൾ കൈകാര്യം ചെയ്തു. മാനവ ജീവിതത്തിൽ സന്തോഷ സൂചികയുടെ പ്രാധാന്യത്തെ പറ്റി സമഗ്രമായ ചർച്ചകൾ നടന്നു.കുറുമാത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി രാജീവൻ നന്ദി പറഞ്ഞു .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |