മട്ടന്നൂർ: മട്ടന്നൂരിലെ കടയിൽ പൊലീസ് നടത്തിയ പരിശോധനയിൽ നിരോധിത ലഹരി വസ്തുക്കൾ പിടികൂടി. അഞ്ഞൂറ്റിയൻപതിലധികം ലഹരി വസ്തുക്കളുടെ പായ്ക്കറ്റുകളാണ് പിടികൂടിയത്. മട്ടന്നൂർ - ഇരിട്ടി റോഡ് കേന്ദ്രീകരിച്ച് നിരോധിത ലഹരിവസ്തുക്കൾ വിൽപന നടത്തുന്നതായുള്ള വിവരത്തെ തുടർന്നു മട്ടന്നൂർ സി.ഐ എം.കൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കൾ പിടികൂടിയത്. ഹാൻസും, കൂൾ ലിപ് എന്നിവയുടെ പായ്ക്കറ്റുകളാണ് പിടികൂടിയത്. കർണാടകത്തിൽ നിന്നും പച്ചക്കറി മറ്റു സാധനങ്ങൾക്കൊപ്പം കടത്തി കൊണ്ടുവരുന്ന ലഹരി വസ്തുക്കൾ വ്യാപകമായാണ് വിൽപ്പന നടത്തുന്നത്. കഴിഞ്ഞ ദിവസം ചാവശേരി ഇരുപത്തിയൊന്നാം മൈലിലെ കടയിൽ നിന്നു എക്സൈസ് ലഹരി വസ്തുക്കൾ പിടികൂടിയതിനെ തുടർന്നു നഗരസഭ കട അടപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |