മട്ടന്നൂർ: മട്ടന്നൂരിൽ അനുവദിച്ച പോക്സോ കോടതിയുടെ ഉദ്ഘാടനം ജനുവരി 21ന് രാവിലെ ഒൻപതിന് നടക്കും. ഹൈക്കോടതി ജഡ്ജി ഷാജി പി.ചാലി ഉദ്ഘാടനം ചെയ്യും. നഗരസഭാ വ്യാപാര സമുച്ചയത്തിലാണ് പോക്സോ കോടതി പ്രവർത്തനം തുടങ്ങുന്നത്. സംസ്ഥാനത്ത് പുതുതായി അനുവദിച്ച 28 പോക്സോ കോടതികളിൽ ഒരെണ്ണമാണ് മട്ടന്നൂരിൽ തുടങ്ങുന്നത്. പരിപാടിയുടെ സംഘാടക സമിതി യോഗം കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ എൻ.ഷാജിത്ത് അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ ഒ.പ്രീത, നഗരസഭാ സെക്രട്ടറി എസ്.വിനോദ് കുമാർ, സ്ഥിരം സമിതി ചെയർമാൻമാരായ പി.ശ്രീനാഥ്, വി.കെ.സുഗതൻ, അഡ്വ.കെ.മിത്രൻ, അഡ്വ.എം.ശ്രീജിത്ത്, ബാർ അസോസിയേഷൻ ഭാരവാഹികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |