പഴയങ്ങാടി:പിലാത്തറ സെയ്ന്റ് ജോസഫ്സ് കോളേജിൽ നടന്ന കണ്ണൂർ യൂണിവേഴ്സിറ്റി ഇന്റർ കോളേജിയേറ്റ് ബാസ്കറ്റ്ബാളിലെ ആൺകുട്ടികളുടെ വിഭാഗത്തിൽ കാഞ്ഞങ്ങാട് നെഹ്റു കോളേജ് ഒന്നാം സ്ഥാനവും എസ് ഇ എസ് ശ്രീകണ്ഠാപുരം രണ്ടാം സ്ഥാനവും നേടി. പെൺകുട്ടികളുടെ വിഭാഗം മത്സരത്തിൽ എസ്. ഇ.എസ് കോളേജ് ശ്രീകണ്ഠാപുരം ഒന്നാം സ്ഥാനവും ഡോൺ ബോസ്കോ കോളേജ് അങ്ങാടിക്കടവ് രണ്ടാം സ്ഥാനവും നേടി .എം.വിജിൻ മത്സരം ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ.കെ.സി. മുരളീധരൻ , കണ്ണൂർ യൂണിവേഴ്സിറ്റി കായിക വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ ഡോ.അനൂപ് എന്നിവർ ജേതാക്കൾക്കുള്ള സമ്മാനം വിതരണം ചെയ്തു. സെന്റ്. ജോസഫ്സ് കോളേജ് മാനേജർ ഫാദർ ഷിജോ അബ്രഹാം, ഫിസിക്കൽ എജ്യുക്കേഷൻ മേധാവി കെ.ലജേഷ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |