കാഞ്ഞങ്ങാട് : ജില്ലാ പൊലീസിന്റെ ഓപ്പറേഷൻ ക്ലീൻ കാസർകോട് പദ്ധതിയുടെ ഭാഗമായി ഡിസംബർ 31ന് കൊളവയലിൽ ലഹരിക്കെതിരെ പുതുവർഷത്തിന്റെ ആഘോഷരാവ് സംഘടിപ്പിക്കും. കൊളവയൽ ലഹരി മുക്ത ജാഗ്രതാ സമിതിയും ഹോസ്ദുർഗ് ജനമൈത്രി പോലീസും സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടി വൈകുന്നേരം 6ന് ഇ.ചന്ദ്രശേഖരൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക്സേന, അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ശോഭ എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും. ആഘോഷ പരിപാടികളുടെ ഭാഗമായി ലഹരി വിരുദ്ധ സംഗീത ശിൽപം, ഗാനമേള എന്നിവ അരങ്ങേറും.സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. യുവജന ക്ലബ്ബുകൾ, സന്നദ്ധ സംഘടനകൾ, ആരാധനാലയങ്ങൾ,വിദ്യാലയങ്ങൾ,കുടുംബശ്രീ ഉൾപ്പെടെയുള്ള വനിതാ കൂട്ടായ്മകൾ എന്നിവയുടെ സഹകരണത്തോടെയാണ് ആറുമാസക്കാലമായി കൊളവയലിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തി വരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |