SignIn
Kerala Kaumudi Online
Thursday, 25 April 2024 1.38 AM IST

പൊരൂണിവയലിൽ തീരവനം കൂട്ടായ്മ

kandal

ഏഴിലോട്: വയലുകളും ചതുപ്പുകളും മണ്ണിട്ട് നികത്തുന്നതിനെതിരെ, കണ്ടൽക്കാടുകൾ നശിപ്പിക്കുന്നതിനെതിരെ ഉണർത്തുപാട്ടുമായി ചിത്രകാരന്മാരും ശിൽപ്പികളും നാടകക്കാരും കവികളും, ഗായകരും കുട്ടികളും കർഷകരും പരിസ്ഥിതി പ്രവർത്തകരും 22ന് വൈകുന്നേരം 3ന് താമരംകുളങ്ങരയിലെ പൊരൂണിവയലിൽ ഒത്തു ചേരും. പ്രശസ്ത ചിത്രകാരനായ ഗണേഷ്‌കുമാർ കുഞ്ഞിമംഗലം,​പരിസ്ഥിതി പ്രവർത്തകനും ശിൽപ്പിയുമായ സരേന്ദ്രൻ കൂക്കാനം, പ്രശസ്ത നാടക നടൻ പി.ടി.മനോജ്, നർത്തകിയും ചിത്രകാരിയുമായ ലീജ ദിനൂപ്, ചിത്രകാരനായ ബിജു.എ.ബി, നാടൻ പാട്ടുകാരി ശ്യാമള പള്ളിയത്ത് എന്നിവർ ഉണർത്തുപാട്ടിന് നേതൃത്വം നൽകും.മുപ്പതിലധികം കുട്ടികൾ ചേർന്ന് ചിത്രങ്ങൾ വരയ്ക്കും. പ്രശസ്ത ചിത്രകാരനായ പ്രേമൻ.പി.ലക്ഷ്മണന്റെ നേതൃത്വത്തിൽ കുഞ്ഞിമംഗലത്തെ ചിത്രകാരന്മാർ വരകൾ തീർക്കും. സന്ധ്യയോടെ കുട്ടികൾ വയലിൽ സമരജ്വാല തെളിയിച്ച് പ്രതിജ്ഞയെടുക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.