കാസർകോട്: റോഡരികിൽ നിന്നും കളഞ്ഞുകിട്ടിയ അരലക്ഷം രൂപ പൊലീസിന് കൈമാറി യുവാക്കൾ മാതൃകയായി. കെ.പി.ആൻഡ് എം.ഐ.സൊസൈറ്റി ജീവനക്കാരൻ ബാങ്കിൽ നിന്നും പണം പിൻവലിച്ച് മടങ്ങവേ നഷ്ടപ്പെട്ട പണമാണ് മരുന്നുവാങ്ങി മടങ്ങിയ ചെമ്മനാട്ടെ ശങ്കരൻ അരമങ്ങാനം, രൂപേഷ് കൈന്താർ എന്നിവർക്ക് ലഭിച്ചത്. പണം ഉടൻ തന്നെ കാസർകോട് ടൗൺ പൊലീസിൽ ഏൽപ്പിക്കുകയും ചെയ്തു. പണംനഷ്ടപ്പെട്ടതു സംബന്ധിച്ച പരാതി നൽകാനെത്തിയ സംഘം സെക്രട്ടറിയെ, കളഞ്ഞുപോയ പണം ലഭിച്ചവർ പൊലീസിൽ ഏൽപ്പിച്ചിട്ടുണ്ടെന്ന് അധികാരികൾ അറിയിക്കുകയായിരുന്നു. ആയത് ടൗൺ പൊലീസ് എസ്.ഐ. ശാർങ്ധരൻ, എ.എസ്.ഐ.മാരായ അരവിന്ദൻ, രമേശൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ കൈമാറുകയും ചെയ്തു. വഴിയരികിൽ നിന്നും ലഭിച്ച പണം ഉടമയ്ക്ക് തിരിച്ചേൽപ്പിച്ച യുവാക്കളുടെ നടപടിയെ പൊലീസ് അധികാരികൾ അഭിനനന്ദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |