കാഞ്ഞങ്ങാട് : അജാനൂർ ലയൺസ് ക്ലബ്ബും കിഴക്കേക്കര വിന്നേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും സംയുക്തമായി തലശ്ശേരി കാൻസർ സെന്ററിന്റെ സഹകരണത്തോടെ പൂച്ചക്കാട് കിഴക്കേ കരയിൽ സൗജന്യ കാൻസർ ബോധവത്ക്കരണ ക്യാമ്പും സ്തനാർബുദം സ്വയം കണ്ടെത്താനുളള പരിശീലനവും നടത്തി. ബേക്കൽ പൊലീസ് ഹൗസ് ഓഫീസർ യു.പി.വിപിൻ ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ്ബ് പ്രസിഡന്റ് ജെയ്സൺ തോമസ് അദ്ധ്യക്ഷത വഹിച്ചു സോൺ ചെയർപേഴ്സൺ അഷ്റഫ് എം.ബി മൂസ്സ, ക്യാമ്പ് കോ ഓർഡിനേറ്റർ സുകുമാരൻ പൂച്ചക്കാട്, സി.പി.സുബൈർ, സി.എം.കുഞ്ഞബ്ദുള്ള, മുകുന്ദ് പ്രഭു എന്നിവർ സംസാരിച്ചു. എം.പി.രാധാകൃഷ്ണൻ സ്വാഗതവും, രതീഷ് പോക്കണംമൂല നന്ദിയും പറഞ്ഞു ഡോ: എ.പി.നീതു, സന്തോഷ്, നിഷ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |