കാട്ടാമ്പള്ളി: ചാർജിംഗിനിടെ ഇലക്ട്രിക് സ്കൂട്ടർ കത്തി നശിച്ചു. കാട്ടാമ്പള്ളി കാഞ്ഞിരത്തറയിലെ എം.സിദ്ദിഖിന്റെ സ്കൂട്ടറാണ് ഇന്നലെ രാവിലെ ചാർജ്ജിംഗിനിടെ പൂർണ്ണമായും കത്തിയത്. വീടിനും ഭാഗികമായി തീ പിടിച്ച് നാശനഷ്ടങ്ങൾ ഉണ്ടായി.തീ പടരുന്നത് കണ്ടതോടെ വീട്ടുകൾ ഇറങ്ങി ഓടിയതിനാൽ അപകടം ഒഴിവായി. രാവിലെ 8 മണിയോടെ ചാർജിന് വെച്ച സ്കൂട്ടർ എട്ടരയോടെയാണ് കത്താൻ ആരംഭിച്ചത്. റൂട്ട് ഓട്ടോ ഇലക്ട്രിക്കിന്റെ ഇ-ഫ്ലൈ എന്ന മോഡൽ സ്കൂട്ടറാണ് കത്തിയത്. ബാറ്ററി ഒരു മാസമായി തകരാറിലായിരുന്നുവെന്നും ഇത് കമ്പനിയെ അറിയിച്ചിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നും.സിദ്ദിഖിന്റെ ഉമ്മ ബുഷറ പറഞ്ഞു.കമ്പനിയുടെ അനാസ്ഥയ്ക്കെതിരെ പരാതി നൽകുമെന്നും സ്കൂട്ടറിന്റെയും വീടിനുണ്ടായ നാശനഷ്ടത്തിന്റെയും വില നഷ്ടപരിഹാരമായി ലഭിക്കണമെന്നുമാണ് ഇവരുടെ ആവശ്യം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |