കാഞ്ഞങ്ങാട്: കേരള സർക്കാർ ആയുഷ് ഹോമിയോപ്പതി വകുപ്പ്, ജില്ലാ ഹോമിയോ ആശുപത്രി കാഞ്ഞങ്ങാട്, സദ്ഗമയ യൂണിറ്റ് കുട്ടികൾക്കായി കളിയും ചിരിയും എന്ന പേരിൽ സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് ജില്ലാ ഹോമിയോ ആശുപത്രിയിലെ യോഗ ഹാളിൽ കാഞ്ഞങ്ങാട് ജില്ലാ ഹോമിയോ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ ഡോ. രാജേഷ് കരിപ്പത്ത് ഉദ്ഘാടനം ചെയ്തു. സദ്ഗമയ കൺവീനർ ഡോ. വി. രാഗേഷ് അദ്ധ്യക്ഷത വഹിച്ചു. സൈക്കോളജിസ്റ്റ് അശ്വതി അശോകൻ പ്രസംഗിച്ചു. പിലിക്കോട് ജി.എച്ച്.ഡിയിലെ മെഡിക്കൽ ഓഫീസർ ഡോ. കെ. ശോഭ സ്വാഗതവും സദ്ഗമയ എൻ.എ.എം മെഡിക്കൽ ഓഫീസർ ഡോ. പി.പി ദിവ്യ നന്ദിയും പറഞ്ഞു. മാതാപിതാക്കളും കുട്ടികളും അടക്കം 60ഓളം പേർ പരിപാടിയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |