തൃക്കരിപ്പൂർ: ഇളമ്പച്ചി ഗുരു ചന്തുപ്പണിക്കർ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്ക്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഇളമ്പച്ചിയിലെ തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് സർക്കാർ മാതൃക ഹോമിയോപ്പതി ഡിസ്പെൻസറി സൗന്ദര്യവത്കരിക്കുന്നതിന്റെ ഭാഗമായി ആശുപത്രി കോമ്പൗണ്ടിനകത്ത് വിപുലമായ പൂന്തോട്ടമൊരുക്കുന്നു. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. മനു പദ്ധതി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.പി കമലാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.സൗദ, ഹോമിയോ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ. സുജയ നായർ, പ്രിൻസിപ്പൽ ഇൻ ചാർജ് മുഹമ്മദ് അക്രം സംസാരിച്ചു. എൻ.എസ്.എസ് പ്രോഗ്രാം കോർഡിനേറ്റർ എൻ.വി കീർത്തന പദ്ധതി വിശദീകരിച്ചു. എൻ.എസ്.എസ്. വളണ്ടിയർമാരായ അഭിനവ് രാജ് സ്വാഗതവും ഹൃദ്യ സതീഷ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |