കാഞ്ഞങ്ങാട്: ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ പിൻവാതിൽ ഭരണം അവസാനിപ്പിക്കുക, കാലാവധി കഴിഞ്ഞ ബാർ കൗൺസിലിലേക്ക് ഉടൻ തിരഞ്ഞെടുപ്പ് നടത്തുക, ബാർ കൗൺസിലിലെ ജനാധിപത്യം പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധ ദിനത്തിന്റെ ഭാഗമായി കോടതികൾക്കു മുന്നിൽ പ്രതിഷേധ യോഗം നടത്തി. ഹൊസ്ദുർഗ് യൂണിറ്റ് ഹൊസ്ദുർഗ് കോടതിക്ക് മുന്നിൽ നടത്തിയ പ്രതിഷേധ യോഗം യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. പി. അപ്പുക്കുട്ടൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി. സിന്ധു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി. വേണുഗോപാലൻ, കെ. രമേശൻ, കെ.ടി ജോസഫ്, ദിലീഷ് കുമാർ, നീന ഗോപി, കെ. നിമിഷ, എം. ഫർസീന എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി പി.എൻ വിനോദ് കുമാർ സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |