SignIn
Kerala Kaumudi Online
Saturday, 20 April 2024 8.06 PM IST

പാടീൽ പുഴയ്ക്ക് പാലം വരും

bridge

പ്രതീക്ഷിക്കുന്ന ചെലവ് 7 കോടി

തൃക്കരിപ്പൂർ: കാസർകോട് - കണ്ണൂർ ജില്ലകൾക്ക് അതിർത്തിയിട്ട് ഒഴുകുന്ന പാടീൽ പുഴയ്ക്ക് പാലം നിർമ്മിക്കുന്ന പ്രവൃത്തി ഉടനെ ആരംഭിക്കുമെന്ന പ്രത്യാശയിൽ പ്രദേശവാസികൾ. മണ്ണുപരിശോധന പൂർത്തിയായതിനു പിന്നാലെ പദ്ധതിക്ക് അനുമതി നൽകിയ പിണറായി സർക്കാരിന് തുടർഭരണം ലഭിച്ചതാണ് നാട്ടുകാരുടെ പ്രതീക്ഷ വർദ്ധിപ്പിച്ചത്.

കഴിഞ്ഞവർഷം മേയ് മാസം അവസാനത്തോടെയാണ് പാലത്തിന്റെ ഇരുകരകളായ തൃക്കരിപ്പൂർ പഞ്ചായത്തിലെ ചെറുകാനം ഭാഗത്തും, പയ്യന്നൂർ നഗരസഭയിൽ ഉൾപ്പെടുന്ന കാറമേൽ ഭാഗത്തും മണ്ണുപരിശോധന പൂർത്തിയാക്കിയത്. തുടർന്ന് പരിശോധനാ റിപ്പോർട്ട് സർക്കാരിൽ സമർപ്പിച്ച് നടപടിക്രമങ്ങൾ പൂർത്തിയാകുന്നതിനിടയിൽ പൊതുതിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ പ്രവൃത്തി ആരംഭിക്കുന്നതിനുള്ള കാലതാമസം നേരിട്ടു. പുതിയ സർക്കാർ അധികാരമേറ്റതോടെ പാടീൽ പാലത്തിന്റെ നിർമ്മാണവും ത്വരിതപ്പെടുമെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം.

ചെറുകാനം, എടാട്ടുമ്മൽ, ഈച്ചേൻ വയൽ, തങ്കയം തുടങ്ങിയ തൃക്കരിപ്പൂർ പഞ്ചായത്തിന്റെ കിഴക്കൻ മേഖലയിലെ ജനങ്ങളുടെ ആവശ്യമായിരുന്നു പാടീൽ പുഴയ്ക്ക് പാലം വേണമെന്നത്. നൂറുമീറ്ററോളം വീതിയുള്ള പുഴയിൽ ആഴം കുറവായതിനാൽ ഇറങ്ങി നടന്നാണ് ഇരുകരകളിലുമുള്ള ജനങ്ങൾ നേരത്തെ യാത്ര ചെയ്തിരുന്നത്. എന്നാൽ പുഴയിൽ നിന്നുള്ള അനധികൃത മണലെടുപ്പ് അപ്രതീക്ഷിത കയങ്ങ ൾ സൃഷ്ടിച്ചതോടെ നടന്നുകടക്കൽ അപകടകരമായി. പിന്നീടാണ് ഇരുകരകളിലും കമ്പക്കയറിൽ ബന്ധിച്ച് സ്വയം നിയന്ത്രിച്ചു പോകാൻ പറ്റുന്ന ഫൈബർ തോണി ലഭിച്ചത്. ഈ തോണിയും കേടുവന്നതോടെയാണ് പാലം നിർമ്മാണമെന്ന ആശയം ഉയർന്നത്.

അപ്രോച്ച് റോഡ് റെഡി

പയ്യന്നൂർ നഗരസഭ തീരദേശ വികസന ഫണ്ട് ഉപയോഗിച്ച് 36.8 ലക്ഷം രൂപ ചെലവിൽ 270 മീറ്റർ പുഴക്കരയിലേക്ക് അനുബന്ധ റോഡ് നിർമ്മിച്ചിട്ടുണ്ട്. അതുപോലെ തൃക്കരിപ്പൂർ ഭാഗത്തും പുഴയോരം വരെ റോഡുള്ളത് കൊണ്ട് ഇരുകരകളിലും അപ്രോച്ച് റോഡ് പണിയേണ്ട ആവശ്യം വരുന്നില്ല. കാറമേലിൽ നിന്നും ചെറുകാനം ഭാഗത്തേക്ക് നേരിട്ടു ബന്ധപ്പെടുന്ന വിധത്തിലാകും പാലം നിർമ്മാണം.

ഏകദേശം ഏഴു വർഷങ്ങൾക്ക് മുൻപ് യു.ഡി.എഫ് ഭരണകാലത്തും പാടീൽ പുഴയ്ക്ക് പാലം പണിയാനായി മണ്ണുപരിശോധന നടത്തിയിരുന്നു. പക്ഷേ പദ്ധതി നടന്നില്ല. കഴിഞ്ഞ പിണറായി സർക്കാർ പദ്ധതിക്ക് അനുമതി നൽകിയതിന് ശേഷം ഇടതു സർക്കാരിന് രണ്ടാമൂഴം ലഭിച്ചതോടെ നാട്ടുകാർ വലിയ പ്രതീക്ഷയിലാണ്‌

-കണ്ണൻ ചെറുകാനം, ഷോർട്ട് ഫിലിം ഡയറക്ടർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KASARGOD, BRIDGE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.