SignIn
Kerala Kaumudi Online
Friday, 19 April 2024 11.54 AM IST

കാസർകോട്ടെ ആദ്യ സെന്റർ വെയർഹൗസ് ഗോഡൗൺ കാഞ്ഞിരപൊയിലിൽ

collector-
സെൻട്രൽ വെയർഹൗസിംഗ് കോർപ്പറേഷന് ഗോഡൗണിനായുള്ള ഭൂമി അനുവദിച്ചതിന്റെ രേഖ കാസർകോട് ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബു സെൻട്രൽ വെയർഹൗസിംഗ് കോർപറേഷൻ റീജ്യണൽ മാനേജർ പി.രാധാകൃഷ്ണൻ നായർക്ക് കൈമാറുന്നു

കാഞ്ഞങ്ങാട്: സെൻട്രൽ വെയർഹൗസിംഗ് കോർപ്പറേഷന് ഗോഡൗൺ നിർമ്മിക്കുന്നതിന് അമ്പലത്തറ വില്ലേജിലെ കാഞ്ഞിരപൊയിലിൽ മൂന്ന് ഏക്കർ സർക്കാർ ഭൂമി 30 വർഷത്തേക്ക് പാട്ടത്തിന് അനുവദിച്ചു. കാസർകോട് കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ഭൂമിയുടെ രേഖകൾ ഇ. ചന്ദ്രശേഖരൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു സെൻട്രൽ വെയർഹൗസിംഗ് കോർപറേഷൻ റീജണൽ മാനേജർ പി. രാധാകൃഷ്ണൻ നായർക്ക് കൈമാറി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണൻ,സെൻട്രൽ വെയർഹൗസിംഗ് കോർപറേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ സി.എ ജോൺസൻ, ഡി. ഉദയഭാനു, മാനേജർ ദീപക് വർമ എന്നിവർ സംബന്ധിച്ചു.

1000 മെട്രിക് ടൺ സംഭരണശേഷി

ജില്ലയിലെ ആദ്യത്തെ സെൻട്രൽ വെയർഹൗസിംഗ് ഗോഡൗൺ 10,000 മെട്രിക് ടൺ സംഭരണശേഷിയുള്ളതാണ്. 60,000 ചതുരശ്ര അടി വിസ്തൃതിയിലാണ് നിർമ്മാണം. ഒരു വർഷത്തിനകം നിർമ്മാണം പൂർത്തിയാക്കും.12 കോടി രൂപ മുതൽമുടക്ക് പ്രതീക്ഷിക്കുന്നുവെന്ന് റീജണൽ മനേജർ അറിയിച്ചു. വാഹന ഭാര പരിശോധന സംവിധാനവും ഉണ്ടാകും.

സർക്കാർ, സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും സംഭരണ സൗകര്യം വാടകയ്ക്ക് അനുവദിക്കും.നിലവിൽ സംസ്ഥാനത്ത് 13 സി.ഡബ്ല്യു.സി ഗോഡൗണുകളിലായി 1,80,000 മെട്രിക് ടൺ സംഭരണശേഷിയാണുള്ളത്. ഇത് രണ്ടരലക്ഷം മെട്രിക് ടണ്ണായി ഉയർത്തുന്നതിനാണ് കോർപറേഷൻ ലക്ഷ്യമിടുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KASARGOD, GODOWN
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.