SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.43 PM IST

ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് കാസർകോട്ട് ചുമതലയേറ്റു 

3
കാസർകോട് ജില്ലയുടെ 24ാമത്തെ കളക്ടറായി ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് ചൊവ്വാഴ്ച രാവിലെ സ്ഥാനമൊഴിയുന്ന കളക്ടർ ഡോ. ഡി. സജിത് ബാബുവിൽനിന്ന് ചുമതലയേറ്റെടുക്കുന്നു

കാസർകോട്: മഹാരാഷ്ട്ര സ്വദേശിനി ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് കാസർകോട് ജില്ലയുടെ 24ാമത്തെ കളക്ടറായി ഇന്നലെ രാവിലെ ചുമതലയേറ്റു. രാവിലെ 10 ന് സ്ഥാനമൊഴിഞ്ഞ കളക്ടർ ഡോ. ഡി. സജിത് ബാബു പുതിയ കളക്ടറെ ബൊക്കെ നൽകി സ്വീകരിച്ച് ചുമതല കൈമാറി. കാസർകോട് ജില്ലയിലെ ആദ്യ വനിതാ കളക്ടർ കൂടിയാണ് ഇവർ.

കൊവിഡ് നിയന്ത്രണ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുമെന്ന് പുതിയ കളക്ടർ പറഞ്ഞു. കൊവിഡ് പരിശോധന, ഐസോലേഷൻ പ്രവർത്തനങ്ങൾ, സമ്പർക്ക ഉറവിടം കണ്ടെത്തിയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ, ചികിത്സാ സംവിധാനം എന്നീ കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധ പതിപ്പിക്കും. ജില്ലയിൽ നിലവിൽ 49 ശതമാനം ഫസ്റ്റ് ഡോസ് വാക്സിനേഷൻ പൂർത്തിയാക്കി. രണ്ടാം ഘട്ട വാക്സിനേഷൻ 17 ശതമാനം പൂർത്തിയായിട്ടുണ്ട്. ട്രൈബൽ മേഖലയിൽ 45 വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷൻ 78 ശതമാനം പൂർത്തിയായിട്ടുണ്ടെന്നും കളക്ടർ പറഞ്ഞു.

2010 ബാച്ചിലെ 69ാം റാങ്ക് കാരിയാണ് ഭണ്ഡാരി സ്വാഗത് രൺവീർചന്ദ്. വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ പദവിയിൽ നിന്നാണ് ജില്ലയിലേക്ക് എത്തുന്നത്. കേരള കോ ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ, ആസൂത്രണ സാമ്പത്തികകാര്യ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി, പട്ടിക വർഗ വകുപ്പ് ഡയറക്ടർ, ലോട്ടറി വകുപ്പ് ഡയറക്ടർ, ഫോർട്ട് കൊച്ചി സബ്കളക്ടർ എന്നീ ചുമതലകൾ നിർവ്വഹിച്ചിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KASARGOD, NEW COLLECTOR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.