കാഞ്ഞങ്ങാട്: നാടകം ഉൾപ്പെടെയുള്ള പെർഫോമിംഗ് ആർട്ടിസ്റ്റുകൾക്ക് കൊവിഡ് കാല പ്രത്യേക പുനരധിവാസ പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നാടക് ജില്ല കമ്മിറ്റി മന്ത്രി സജി ചെറിയാന് നിവേദനം നൽകി. നാടകത്തോടൊപ്പം തെയ്യം, പൂരക്കളി, നാടൻ പാട്ട് തുടങ്ങി നിരവധി അനുഷ്ഠാന- നാടോടി കലാ രൂപങ്ങളെ ആശ്രയിച്ച് ജീവിക്കുന്നവരും അവരുടെ കുടുംബങ്ങളും ദുരിതത്തിലാണ്. അന്യം നിൽക്കുന്ന അനുഷ്ഠാന നാടോടി കലകളെ സംരക്ഷിത കലകളായി പ്രഖ്യാപിക്കാനും കലാകാര ക്ഷേമനിധിയിൽ കെട്ടിക്കിടക്കുന്ന അപേക്ഷകൾ പരിഗണിച്ച് അർഹരായവർക്ക് അംഗത്വം നൽകാനും നിവേദനത്തിൽ ആവശ്യപ്പെട്ടു. നാടക് ജില്ല സെക്രട്ടറി പി.വി അനുമോദ്, സംസ്ഥാന കമ്മിറ്റി അംഗം നന്ദകുമാർ മാണിയാട്ട് എന്നിവരാണ് മന്ത്രിയെ കണ്ട് നിവേദനം നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |