SignIn
Kerala Kaumudi Online
Tuesday, 16 April 2024 11.22 AM IST

തികച്ചും വ്യത്യസ്തനാണ് പ്രമോദ് അടുത്തില

pramod
പ്രമോദ് അടുത്തില താൻ നിർമ്മിച്ച പാവകളുമായി

ചെറുവത്തൂർ: പാവ നിർമ്മാണത്തിൽ താൻ നേടിയ വൈദഗ്ദ്ധ്യം നാടാകെ കൈമാറാൻ ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി പയ്യന്നൂർ അന്നൂരിലുള്ള വീട്ടിൽ മികച്ച സ്റ്റുഡിയോ നിർമ്മിച്ചിരിക്കുകയാണ് കൊവ്വൽ എ.യു.പി. സ്കൂൾ ചിത്രകലാ അധ്യാപകനായ പ്രമോദ് അടുത്തില. ഗൂഗിൾ - സൂം മീറ്റിലൂടെയുള്ള അദ്ദേഹത്തിന്റെ ഓൺലൈൻ ക്ലാസുകളിൽ പങ്കാളികളാകാൻ വിദേശ വിദ്യാർത്ഥികളും.

ഡയറ്റ് ടെയിനിംഗ് സ്കൂൾ, ബി.ആർ.സി, അധ്യാപക പരിശീലന ശില്പശാലകൾ തുടങ്ങി സ്റ്റുഡിയോ രാവിലെ തുറന്നാൽ അടയ്ക്കാൻ രാത്രി ഏറെ വൈകും. ദിവസത്തിൽ അഞ്ചും ആറും പരിശീലനങ്ങൾ. നഴ്സറി തൊട്ട് ഹയർ സെക്കൻഡറി മേഖല വരെ നീളുന്നു വിദ്യാർത്ഥികൾ. പാവനിർമ്മാണ മേഖലയിലെ സംസ്ഥാനത്തെ തന്നെ മികച്ച പരിശീലകനായ പ്രമോദ് മാഷിന്റെ ക്ലാസുകൾ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മാത്രമല്ല, നാട്ടിലെ കലാസമിതികൾക്കും ഗ്രന്ഥശാലകൾക്കും വേണം..

പ്രവൃത്തിപരിചയ അധ്യാപക പരിശീലനത്തിനായി ആദ്യമായി നടത്തിയ കോർ എസ്.ആർ.ജി.യിൽ പരിശീലനമൊഡ്യൂൾ തയ്യാറാക്കിയ സമിതിയിലെ ഏക അധ്യാപകനായിരുന്നു പ്രമോദ്. ഉപജില്ലാ-ജില്ലാ പ്രവൃത്തിപരിചയമേളകളുടെ ചുമതലക്കാരനായും പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്. നിലവിൽ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലാ ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാം കോ-ഓർഡിനേറ്റർ, ചെറുവത്തൂർ ഉപജില്ലാ പ്രവൃത്തി പരിചയ ക്ലബ്ബ് സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു.

പഴയങ്ങാടി അടുത്തിലയിലെ പരേതനായ കെ. രാഘവൻ നായരുടെയും പി.വി. തങ്കത്തിന്റെയും മകനാണ്. ഭാര്യ എ.കെ.രസിത കണ്ണൂർ ഗവ: മെഡിക്കൽ കോളേജിൽ ലൈബ്രേറിയനാണ്. മകൻ: ജിഷ്ണുപ്രമോദ് തൃശൂർ ഗവ: എഞ്ചിനീയറിംഗ് കോളേജിൽ നിന്നും ബി.ടെക്. നേടി.

2000 ശില്പശാലകൾ

പ്രമോദ് നേതൃത്വം കൊടുത്ത പാവനിർമ്മാണ - പ്രവൃത്തി പരിചയ ശില്പശാലകൾ രണ്ടായിരത്തിലധികം. മുപ്പത്തിമൂന്നു വർഷമായി ചിത്രകലാധ്യാപകൻ. എൻ.സി.ഇ.ആർ.ടി.യുടെ കലാവിഭാഗം മാസ്റ്റർ ട്രെയിനർ, സി.സി.ആർ.ടി.യുടെ ടീച്ചർ ട്രെയിനർ, എസ്.സി.ഇ.ആർ.ടി.യുടെ റിസോർസ് പേഴ്സൺ, സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിലെ പാവനിർമാണപരിശീലകൻ, 'സീമാറ്റി'ൽ പ്രവൃത്തി പഠനം റിസോർസ് പേർസൺ, ഡി.പി.ഇ.പി.യിൽ മലയാള ഡി.ആർ.ജി, ഡയറ്റി'ന്റെ ലൈബ്രറി ശാക്തീകരണം റിസോർസ് പേർസൺ, എസ്.എസ്.എയിൽ സാമൂഹ്യശാസ്ത്രം ഡി.ആർ.ജി, വിദ്യാഭ്യാസ വകുപ്പിന്റെ മാനേജ്മെന്റ് ട്രെയിനിംഗിൽ പരിശീലകൻ ഇങ്ങനെ പോകുന്നു പ്രമോദിന്റെ ചുമതലകൾ.

ഒട്ടേറെ പുരസ്കാരങ്ങൾ

2020ലെ സംസ്ഥാന അധ്യാപക അവാർഡ്

ഓൾ ഇന്ത്യാ അവാർഡീ ടീച്ചേർസ് ഫെഡറേഷന്റെ ദേശീയ 'ഗുരുശ്രേഷ്ഠ' അവാർഡ്

 തുളുനാട് മാസികയുടെ സംസ്ഥാന വിദ്യാഭ്യാസ അവാർഡ്

 പി. അവനീന്ദ്രനാഥ് മാസ്റ്റർ സ്മാരക പ്രഥമ സംസ്ഥാന അധ്യാപക അവാർഡ്

 വിദ്യാരംഗം കലാസാഹിത്യവേദിയുടെ സംസ്ഥാന പോസ്റ്റർ രചനാ പുരസ്കാരം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KASARGOD, BRC
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.