SignIn
Kerala Kaumudi Online
Friday, 19 April 2024 4.47 AM IST

കടൽ മണ്ണാത്തി, ചിത്താരി കടപ്പുറത്തെ വിരുന്നുകാരി

mannathi

കാഞ്ഞങ്ങാട്: അപൂർവമായി മാത്രമെത്താറുള്ള ദേശാടനപ്പക്ഷിയായ കടൽ മണ്ണാത്തിയെ ചിത്താരി കടപ്പുറത്തു കണ്ടെത്തി. ഇ ബേഡിലെ വിവരങ്ങൾ പ്രകാരം ജില്ലയിൽ രണ്ടാമതായി മാത്രമാണ് ഈ പക്ഷിയെ കണ്ടെത്തുന്നത്. പക്ഷി നിരീക്ഷകനായ ശ്യാംകുമാർ പുറവങ്കരയാണ് ചിത്താരി കടപ്പുറത്ത് പക്ഷിയെ തിരിച്ചറിഞ്ഞത്.

ഇതിനു മുൻപ് 2019 ജൂണിലാണ് ഈ പക്ഷിയെ കണ്ടെത്തിയിട്ടുള്ളത്. യൂറോപ്പിൽ നിന്നെത്തുന്ന കടൽ മണ്ണാത്തികളെ (യൂറേഷ്യൻ ഓയ്സ്റ്റർ ക്യാച്ചർ) സാധാരണ കൂട്ടമായാണു കണ്ടെത്താറുള്ളതെങ്കിലും രണ്ടു തവണയും ഓരോ പക്ഷികളെ മാത്രമാണ് കണ്ടത്. സാധാരണ ദേശാടനപ്പക്ഷികൾ എത്തുന്നതിനു മുൻപ് മൺസൂൺ കാലത്തു തന്നെയാണ് രണ്ടാം തവണയും കടൽ മണ്ണാത്തിയെ കണ്ടെത്തിയെന്നതും കൗതുകമാണ്. ഈ വർഷം ഏപ്രിലിൽ കോഴിക്കോട് ഇവയെ കണ്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്.

കടൽ മണ്ണാത്തി

കറുപ്പും വെളുപ്പും നിറത്തിലുള്ള തൂവലുകളാണ് ഇവയ്ക്കുള്ളത്. കണ്ണിനും കൊക്കിനും ചുവന്ന നിറമുള്ള കടൽ മണ്ണാത്തിയുടെ കാലിന് ഇളം പിങ്ക് നിറമാണ്. പക്ഷി പറക്കുമ്പോൾ മേൽ ചിറകിലെ വെളുത്ത പട്ട വ്യക്തമായി അറിയാൻ കഴിയും. അഴിമുഖങ്ങളിലും തീരപ്രദേശങ്ങളിലുമാണ് പ്രധാനമായും ഇവയെ കണ്ടു വരുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KASARGOD, BIRDS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.