തൃക്കരിപ്പൂർ: കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രാലയം, കേന്ദ്ര കൈത്തറി ഡവലപ്പ്മെന്റ് കമ്മിഷണർ ഓഫീസിനു കീഴിലുള്ള കണ്ണൂർ വീവേഴ്സ് സർവീസ് സെന്ററിന്റെ നേതൃത്വത്തിൽ തൃക്കരിപ്പൂർ വീവേഴ്സിൽ തൊഴിലാളികൾക്കു കൈത്തറി നെയ്ത്തിൽ നൈപുണ്യ വികസന പരിശീലന പരിപാടി ആരംഭിച്ചു.
നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ ഉദ്ഘാടനം ചെയ്തു. ജില്ല വ്യവസായ കേന്ദ്രം ഡെപ്യൂട്ടി രജിസ്ട്രാർ കെ.ജെ. പ്രഭാകുമാർ അദ്ധ്യക്ഷത വഹിച്ചു. തൃക്കരിപ്പൂർ പഞ്ചായത്തംഗം കെ.എൻ.വി. ഭാർഗവി മുഖ്യാതിഥി ആയി. വീവേഴ്സ് സർവീസ് സെന്റർ ടെക്നിക്കൽ സൂപ്രണ്ട് സി. ഗിരിവർമ പരിപാടി വിശദീകരിച്ചു. സഹകരണ ഇൻസ്പെക്ടർമാരായ കെ. രമ്യ, കെ.എം. അനിത എന്നിവർ സംസാരിച്ചു. സംഘം പ്രസിഡന്റ് എം. രാമചന്ദ്രൻ സ്വാഗതവും സംഘം സെക്രട്ടറി കെ. രഘുനാഥ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |