SignIn
Kerala Kaumudi Online
Friday, 19 April 2024 11.01 AM IST

കാസർകോട്ട് 120 ബ്രാഞ്ചുകളിൽ വനിതാസെക്രട്ടറിമാർ

cpm

കാസർകോട്‌ : ഇരുപത്തിമൂന്നാം പാർടി കോൺഗ്രസിന്റെ ഭാഗമായുള്ള സി.പി.എം ബ്രാഞ്ച്‌ സമ്മേളനം പൂർത്തിയായപ്പോൾ ജില്ലയിൽ പുതുതായി 144 ബ്രാഞ്ചുകൾ കൂടി രൂപീകരിച്ചെന്ന് ജില്ലാസെക്രട്ടറി എം.വി. ബാലകൃഷ്ണൻ. 1731ൽ നിന്ന് 1875 ആയാണ് വർദ്ധനവ്. ഇവയിൽ 120 ബ്രാഞ്ചുകളിൽ വനിതകളെ സെക്രട്ടറിമാരാക്കിയെന്നും അദ്ദേഹം വിശദീകരിച്ചു.

ജില്ലയിലെ 26,120 പാർടി അംഗങ്ങളിൽ 6983 വനിതകളാണ്. സമ്മേളനത്തിന്‌ ശേഷം 506 ബ്രാഞ്ച്‌ സെക്രട്ടറിമാർ 40 വയസിന്‌ താഴെയുള്ളവരാണ്‌. 854 പേർ ആദ്യമായാണ്‌ ബ്രാഞ്ച്‌ സെക്രട്ടറിമാരാവുന്നതെന്നും ബാലകൃഷ്‌ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഗൗരവതരമായ ചർച്ചകളുമായി മികച്ച നിലവാരത്തോടെയാണ്‌ ലോക്കൽ സമ്മേളനങ്ങളിലേക്ക്‌ കടന്നത്‌. കൊവിഡ്‌ പിടിപെട്ടതിനാലും ക്വാറന്റൈനിലായതിനാലും ചില ബ്രാഞ്ചുകളിൽ ഒന്നോ രണ്ടോ പേർ കുറഞ്ഞതൊഴിച്ചാൽ ഭൂരിപക്ഷ സമ്മേളനങ്ങളിലും നൂറ്‌ ശതമാനമായിരുന്നു ഹാജർ നില.

ജില്ലയിലെ സമ്മേളനങ്ങളിൽ നടക്കുന്ന ചർച്ചകളും തീരുമാനങ്ങളും നയരൂപീകരണത്തിന്‌ സഹായകരമാവുമെന്നും ബാലകൃഷ്‌ണൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ജില്ല സെക്രട്ടറിയേറ്റ്‌ അംഗം കെ. ആർ. ജയാനന്ദയും പങ്കെടുത്തു.


ലോഗോ ക്ഷണിച്ചു
സി.പി.എം ജില്ല സമ്മേളനത്തിനുള്ള ലോഗോ ക്ഷണിച്ചു. ജനുവരി 21 മുതൽ 23വരെ മടിക്കൈയിലാണ്‌ സമ്മേളനം. 31ന്‌ മുമ്പ്‌ cpmksd@gmail.com എന്ന മെയിലിൽ അയയ്ക്കണം. തിരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്‌ക്ക്‌ സമ്മാനം നൽകും. വിവരങ്ങൾക്ക്‌ 9746413859.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KASARGOD, CPM DIST SECRATRY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.