കാഞ്ഞങ്ങാട്: ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് കാഞ്ഞങ്ങാട് ജില്ലാ അസോസിയേഷൻ വിഷൻ 2021 ന്റെ ഭാഗമായി നടപ്പിലാക്കുന്ന ശലഭോദ്യാന പദ്ധതിയുടെ ഉദ്ഘാടനം ഇഖ്ബാൽ ഹയർ സെക്കൻഡറി സ്കൂളിലെ ഫാത്തിമത്ത് ഹിസാനയുടെ വീട്ടിൽ പഞ്ചായത്ത് പ്രസിഡന്റ് ടി. ശോഭ നിർവഹിച്ചു. ഇബ്രാഹിം ആവിക്കൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിഷണർ ജി.കെ. ഗിരീഷ് പദ്ധതി വിശദീകരണം നടത്തി. സി.എച്ച്. ഹംസ, സ്കൂൾ മാനേജർ സി. കുഞ്ഞബ്ദുള്ള ഹാജി, കെ.വി. രവീന്ദ്രൻ, ടി. കാഞ്ചന, ജില്ലാ സെക്രട്ടറി വി.വി. മനോജ് കുമാർ, വി.കെ. ഭാസ്കരൻ, ടി.ഇ. സുധാമണി, പി.ടി. തമ്പാൻ, ജി.കെ. ഗിരിജ, പി.വി. ശാന്തകുമാരി, പി.ടി.എ പ്രസിഡന്റ് അബ്ദുൾ റഹ്മാൻ, ആർ. അസീസ്, മറിയക്കുഞ്ഞി, ആർ.ജെ.ലിൻസ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |