രാജപുരം: മലയോര മേഖലയിൽ വിവിധ പാർട്ടികളിൽ നിന്ന് രാജിവെച്ച് സി.പി.എമ്മിൽ ചേർന്നവർക്ക് സ്വീകരണം നൽകി. സി.പി. എം പനത്തടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജപുരത്ത് സംഘടിപ്പിച്ച സ്വീകരണ പൊതുയോഗത്തിൽ 50 പേരെ പാർട്ടിയിലേക്ക് സ്വീകരിച്ചു. പനത്തടി, കള്ളാർ, കോടോം ബേളൂർ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ നിന്നും കോൺഗ്രസ്, ബി.ജെ.പി പാർട്ടികളിൽ നിന്നും രാജിവച്ചവരാണ് സി.പി.എമ്മിൽ ചേർന്നത്. മുൻ കേന്ദ്രകമ്മിറ്റിയംഗം പി. കരുണാകരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം എം.വി കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണൻ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം സാബു അബ്രാഹം, മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറി രതികുമാർ, ഷാജു ജോസഫ് എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി എം.വി ഒക്ലാവ് കൃഷ്ണൻ സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |