SignIn
Kerala Kaumudi Online
Thursday, 25 April 2024 7.37 PM IST

നഷ്ടപരിഹാരം പ്രഖ്യാപിക്കണം: എൻ.സി.പി

mp-murali-
എൻ സി പി കാസർകോട് ജില്ലാ ഏകദിന പഠന ശിബിരം സംസ്ഥാന ജനറൽ സെക്രട്ടറി എം.പി മുരളി ഉദ്‌ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: ചെറുവത്തൂരിൽ ഷവർമ്മ കഴിച്ചതിനെ തുടർന്നുണ്ടായ ഭക്ഷ്യവിഷബാധയിൽ മരണപ്പെട്ട പ്ലസ് വൺ വിദ്യാർത്ഥിനി ദേവനന്ദയുടെ കുടുംബത്തിനും ആരോഗ്യനില വഷളായി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ മുഴുവൻ കുട്ടികൾക്കും അർഹമായ നഷ്ടപരിഹാരം സർക്കാർ ഉടനെ പ്രഖ്യാപിച്ചില്ലെങ്കിൽ പ്രത്യക്ഷ സമരം നടത്തുന്നതിന് എൻ.സി.പി കാസർകോട് ജില്ലാ ഏകദിന പഠന ശിബിരം തീരുമാനിച്ചു. കുട്ടികളുടെ അടുത്ത ആറു വർഷത്തേക്കുള്ള സൗജന്യ ചികിത്സയും സർക്കാർ ഉറപ്പുവരുത്തണം.

ഈ മാസം 19 ന് തൃക്കരിപ്പൂരിൽ നടത്തുന്ന നവാഗത സംഗമവും 24 ന് ദേശീയ അദ്ധ്യക്ഷൻ ശരത് പവാർ പങ്കെടുക്കുന്ന എറണാകുളത്തെ സംസ്ഥാന കൺവെൻഷനും വിജയിപ്പിക്കാൻ തീരുമാനിച്ചു. കാഞ്ഞങ്ങാട് അലാമിപ്പള്ളിയിലെ ബാലാജി റീജൻസിയിൽ നടത്തിയ പഠന ശിബിരം ജില്ലാ പ്രസിഡന്റ് രവി കുളങ്ങരയുടെ അദ്ധ്യക്ഷതയിൽ സംസ്ഥാന ജനറൽ സെക്രട്ടറി എം.പി. മുരളി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി കെ. സുരേശൻ മുഖ്യപ്രഭാഷണം നടത്തി. നേതൃപാടവത്തിന്റെ അനിവാര്യതയെ കുറിച്ച് അന്താരാഷ്ട്ര ട്രെയിനർ ശ്രീശൻ തയ്യിൽ ക്ലാസെടുത്തു. കിസാൻ സഭ ജനറൽ സെക്രട്ടറി ശിവദാസ്, എൻ.ഒ.ബി സി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം.വി സുകുമാരൻ, ഹാഷിം അരിയിൽ, സി. ബാലൻ, ടി. ദേവദാസ്, എ.ടി വിജയൻ, സി.വി വസന്തകുമാർ, സീനത്ത് സതീശൻ, ബ്ലോക്ക് പ്രസിഡന്റുമാരായ നാരായണൻ, ഉബൈദുള്ള കടവത്ത്, എൻ.വി ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. സംഘടന ജനറൽ സെക്രട്ടറി കരീം ചന്തേര സ്വാഗതവും ഓഫീസ് ചുമതലയുള്ള ജനറൽ സെക്രട്ടറി ജോൺ ഐമൺ നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KASARGOD, NCP SHIBIRAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.