SignIn
Kerala Kaumudi Online
Friday, 29 March 2024 7.39 AM IST

മരങ്ങളുടെ പിറന്നാൾ ആഘോഷിച്ച് കുട്ടിക്കൂട്ടം

pirananl
മരങ്ങളുടെ പിറന്നാൾ ആഘോഷിച്ച് കുട്ടിക്കൂട്ടം

ചെറുവത്തൂർ: പരിസ്ഥിതി ദിനത്തിൽ നട്ടുപിടിപ്പിച്ച മരങ്ങളുടെ പിറന്നാൾ ആഘോഷിച്ച് കുട്ടിക്കൂട്ടം. നടുന്ന മരങ്ങൾ സംരക്ഷിച്ചു വളർത്തണമെന്ന സന്ദേശം എല്ലാവരിലുമെത്തിക്കുക എന്ന ലക്ഷ്യത്തോടെ ചന്തേര ഇസ്സത്തുൽ ഇസ്ലാം എ.എൽ.പി സ്കൂൾ വിദ്യാർത്ഥികളാണ് കഴിഞ്ഞ വർഷങ്ങളിൽ പരിസ്ഥിതി ദിനത്തിൽ നട്ട മരങ്ങളുടെ പിറന്നാൾ ആഘോഷിച്ചത്.

ഉങ്ങ് മരങ്ങളുടെയും കണിക്കൊന്നകളുടെയും പൂവരശന്റിയുമൊക്കെ പിറന്നാൾ കുട്ടിക്കൂട്ടം കെങ്കേമമാക്കി. എട്ടാം ക്ലാസുകാരിയായ നിവേദ്യ അജേഷും ഏഴാം ക്ലാസുകാരായ ഫിസിനും പൗർണ്ണമിയും, ഒന്നാം ക്ലാസിൽ തങ്ങൾ നട്ട മരത്തിന്റെ പിറന്നാളാഘോഷിക്കാൻ എത്തിയിരുന്നു. രക്ഷിതാക്കളും കുട്ടികളും അദ്ധ്യാപകരും ചേർന്ന് മരങ്ങളെല്ലാം വർണ്ണക്കടലാസ് കൊണ്ട് അലങ്കരിച്ചും കേക്കുമുറിച്ചുമായിരുന്നു ആഘോഷം. സ്കൂൾ പി.ടി.എ പ്രസിഡന്റ് കെ.എം അജിത്ത് കുമാർ ഉദ്ഘാടനം ചെയ്തു. കെ.ആർ ഹേമലത അദ്ധ്യക്ഷയായി. രവി പടോളി, പി. വേണുഗോപാലൻ, വിനയൻ പിലിക്കോട് എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KASARGOD, ENVIOR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.