SignIn
Kerala Kaumudi Online
Saturday, 20 April 2024 2.16 AM IST

നീലേശ്വരത്ത് വൻ മയക്കുമരുന്ന് വേട്ട

mayakku

നീലേശ്വരം: ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ മേൽനോട്ടത്തിൽ നടക്കുന്ന ക്ലീൻ കാസർകോട് പദ്ധതിയുടെ ഭാഗമായി കാഞ്ഞങ്ങാട് ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായരുടെയും നീലേശ്വരം ഇൻസ്‌പെക്ടർ കെ.പി ശ്രീഹരി, എസ്‌.ഐ കെ. ശ്രീജേഷ് എന്നിവരുടെ നേതൃത്വത്തിൽ നീലേശ്വരം പള്ളിക്കര റെയിൽവേ ഗേറ്റിനടുത്തു നടത്തിയ റെയ്ഡിൽ ഇന്നോവ കാറിൽ കടത്തുകയായിരുന്ന 25 ഗ്രാം എം.ഡി.എം.എ, രണ്ടു കിലോഗ്രാം കഞ്ചാവ് എന്നിവയുമായി രണ്ടുപേരെ അറസ്റ്റുചെയ്തു. പഴയങ്ങാടി മഞ്ഞറവളപ്പ് മാടായി നിസാമുദിൻ മാൻസിലിൽ സത്താറിന്റെ മകൻ നിഷാം (32), കണ്ണൂർ തോട്ടട മുബാറക് മാൻസിലിൽ അബൂബക്കർ സിദ്ദിഖിന്റെ മകൻ മുഹമ്മദ് താഹ (20) എന്നിവരാണ് പിടിയിലായത്. പൊലീസ് സംഘത്തിൽ നീലേശ്വരം സ്റ്റേഷനിലെ എസ്.സി.പി.ഒമാരായ കുഞ്ഞബ്ദുള്ള, പ്രദീപൻ, ഗിരീശൻ, സി.പി.ഒമാരായ പ്രബീഷ് കുമാർ, അമൽ, രാമചന്ദ്രൻ, ഷൈജു എന്നിവർ ഉണ്ടായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KASARGOD, KANCHAV
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.