കാഞ്ഞങ്ങാട്: കോട്ടച്ചേരി കുന്നുമ്മൽ ശ്രീധർമ്മശാസ്താ ക്ഷേത്രം അയ്യപ്പൻ വിളക്ക് ഉത്സവം ഡിസംബർ 20ന് നടക്കും. ആഘോഷ പരിപാടികളുടെ വിജയത്തിനായുള്ള ഫണ്ട് ശേഖരണം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻസ് സി.ഐയും സിനിമാ നടനുമായ സിബി തോമസ് ഉദ്ഘാടനം ചെയ്തു. കെ. വേണുഗോപാലൻ നമ്പ്യാർ അദ്ധ്യക്ഷനായി. ദീപ ഹോസ്പിറ്റൽ ഉടമ ഡോ. മഞ്ജുനാഥ പൈ, എമിറേറ്റ്സ് ഹോട്ടൽ ഉടമ വിജയൻ എണ്ണപ്പാറ എന്നിവർ ആദ്യ ഫണ്ട് നൽകി. ക്ഷേത്രം പ്രസിഡന്റ് എ.ഒ. ഭാസ്കരൻ നമ്പ്യാർ, ആഘോഷ കമ്മിറ്റി ചെയർമാൻ രജികുമാർ നിത്യാനന്ദ, കൺവീനർ ചന്ദ്രൻ കരളി, ക്ഷേത്രം ജനറൽ സെക്രട്ടറി വി.കെ ദാമോദരൻ എന്നിവർ സംസാരിച്ചു.
ഉത്സവദിവസം രാവിലെ ക്ഷേത്രത്തിൽ വിവിധ ചടങ്ങുകൾ, ഉച്ചയ്ക്ക് അന്നദാനം, വൈകുന്നേരം 6 ന് വിഗ്രഹ എഴുന്നള്ളത്ത്, തിടമ്പ് നൃത്തം, കലാപരിപാടികൾ എന്നിവയുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |