SignIn
Kerala Kaumudi Online
Saturday, 20 April 2024 7.36 AM IST

മലയാളദിനം - ഭരണഭാഷ വാരാഘോഷം സമാപിച്ചു

barana-basha-varagosham-p

കാഞ്ഞങ്ങാട്: മലയാളദിനം ഭരണഭാഷാ വാരാഘോഷ സമാപനത്തിന്റെ ഭാഗമായി പി സ്മാരക മന്ദിരം ഹാളിൽ നടന്ന ഭാഷാ സെമിനാർ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ. പി. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. പി. സ്മാരക സമിതി പ്രസിഡന്റ് പി. മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഡോ. കെ.വി. സജീവൻ, പി വായനശാല ആൻഡ് ഗ്രന്ഥാലയം പ്രസിഡന്റ് പി. പ്രസേനൻ, എഴുത്തുകാരി സി.പി. ശുഭ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫിസർ എം. മധുസൂദനൻ സ്വാഗതവും പി. വായനശാല ആൻഡ് ഗ്രന്ഥാലയം സെക്രട്ടറി രാമകൃഷ്ണൻ വാണിയംപാറ നന്ദിയും പറഞ്ഞു.
പടന്നക്കാട് കാർഷിക കോളേജിൽ ഭരണഭാഷാവാരാഘോഷത്തിന്റെ സമാപന സമ്മേളനം കേരള സാഹിത്യ അക്കാഡമി അംഗം ഇ.പി. രാജഗോപാലൻ ഉദ്ഘാടനം ചെയ്തു. കോളേജ് ഡീൻ ഡോ. മിനി അദ്ധ്യക്ഷത വഹിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KASARGOD, MALAYALAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.