ചെറുവത്തൂർ: വിദ്യാ കൗൺസിൽ ഫോർ എഡ്യുക്കേഷൻ പടന്ന കാവുന്തല ഐ.സി.ടി ഇംഗ്ലീഷ് സ്കൂളിൽ സംഘടിപ്പിച്ച കണ്ണൂർ മേഖലാ കിഡ്സ് ഫെസ്റ്റിൽ ഐ.സി.ടി ഇംഗ്ലീഷ് സ്കൂൾ പടന്നയും, അൽഫലാഹ് സ്കൂൾ മാഹിയും ഓവറോൾ കിരീടം പങ്കിട്ടു.
സമ്മാനദാന ചടങ്ങിൽ പ്രമുഖ സിനിമാ നടനും നാടക പ്രവർത്തകനുമായ കുഞ്ഞികൃഷ്ണൻ മാസ്റ്റർ മുഖ്യാതിഥിയായി. ഇന്റഗ്രേറ്റഡ് എഡ്യുക്കേഷൻ കൗൺസിൽ ഇന്ത്യയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ എൻജിനീയർ സി.എച്ച് മുഹമ്മദ് നജീബ് കിഡ്സ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ഐ.സി.ടി സെക്രട്ടറി ടി.കെ അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു. ബഷീർ ശിവപുരം, സ്കൂൾ മാനേജർ ടി.എം.എ അബ്ദുൽ റഷീദ്, സഈദ് ഉമർ, സ്കൂൾ അഡ്മിനിസ്ട്രേറ്റർ വി.സി മുഹമ്മദ് ഇഖ്ബാൽ എന്നിവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പാൾ യു.സി മുഹമ്മദ് സാദിഖ് സ്വാഗതവും പ്രോഗ്രാം കൺവീനർ നഫീസ തനൂജ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |