SignIn
Kerala Kaumudi Online
Friday, 29 March 2024 9.32 PM IST

വിദ്യാനഗർ ലയൺസ് ക്ലബ് സ്ഥാപക ദിനം ആചരിച്ചു

lions
വിദ്യാനഗർ ലയൺസ് ക്ലബ് എട്ടാം വാർഷികം ഒന്നാം ജില്ലാ വൈസ് ഗവർണർ ചാർട്ടേഡ് അക്കൗണ്ടന്റ് ടി.കെ.രജീഷ് ഉദ്ഘാടനം ചെയ്യുന്നു

കാസർകോട്: വിദ്യാനഗർ ലയൺസ് ക്ലബ് എട്ടാം വാർഷികം ഒന്നാം ജില്ലാ വൈസ് ഗവർണർ ചാർട്ടേഡ് അക്കൗണ്ടന്റ് ടി.കെ. രജീഷ് ഉദ്ഘാടനം ചെയ്തു. രണ്ടാം ജില്ലാ വൈസ് ഗവർണർ കെ.വി. രാമചന്ദ്രൻ മുഖ്യാതിഥിയായി. പ്രസിഡന്റ് പ്രൊഫ. വി.ഗോപിനാഥൻ അദ്ധ്യക്ഷത വഹിച്ചു. ചാർട്ടർ പ്രസിഡന്റ് അഡ്വ. കെ. വിനോദ് കുമാർ, പ്രശാന്ത് ജി.നായർ, റീജണൽ ചെയർപേഴ്സൺ കെ. സുകുമാരൻ നായർ, സോൺ ചെയർമാൻ അഡ്വ. എം. സുധീർ നമ്പ്യാർ, അഡീഷണൽ കാബിനറ്റ് സെക്രട്ടറിമാരായ പി.കെ. പ്രകാശ് കുമാർ, പി.വി. മധുസൂദനൻ, എഞ്ചിനീയർ സജി മാത്യു തുടങ്ങിയവർ സംസാരിച്ചു. സ്ഥാപക മെമ്പർമാരെയും മുൻപ്രസിഡന്റുമാരെയും വിശിഷ്ടാതിഥികൾ ആദരിച്ചു. എസ്.എസ്.എൽ.സി, പ്ലസ്ടു , ഡിഗ്രി, പിജി തലങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുടുംബാംഗങ്ങളെയും ചിത്രരചന മത്സര വിജയികളെയും അനുമോദിച്ചു. കലാപരിപാടികളുമുണ്ടായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KASARGOD, LIONSCLUB
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.