SignIn
Kerala Kaumudi Online
Friday, 19 April 2024 12.35 PM IST

സ്കൂൾ കലോത്സവത്തിന്റെ പെരുമ വിളിച്ചോതി കലവറ നിറക്കൽ ഘോഷയാത്ര

kalavara
ഇന്നാരംഭിക്കുന്ന കാസർകോട് റവന്യൂ ജില്ലാ കലോത്സവത്തിനു മുന്നോടിയായി നടന്ന കലവറ നിറക്കൽ ഘോഷയാത്ര

നീലേശ്വരം: ചായ്യോത്ത് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഇന്നാരംഭിക്കുന്ന റവന്യൂ ജില്ലാ കലോത്സവത്തിന്റെ പെരുമ വിളിച്ചോതി കലവറ നിറയ്ക്കൽ ഘോഷയാത്ര. ഇന്നലെ രാവിലെ നരിമാളത്ത് നിന്നാണ് കുടുംബശ്രീ പ്രവർത്തകരുടെയും നാട്ടുകാരുടെയും സഹകരണത്തോടെ കലവറ നിറക്കൽ ഘോഷയാത്ര നടന്നത്.

ഇന്നും നാളെയും സ്റ്റേജിതര മത്സരങ്ങളും 30, ഡിസംബർ 1, 2 തീയതികളിൽ സ്റ്റേജ് മത്സരങ്ങളുമാണ്. 309 ഇനങ്ങളിലായി 5000 ത്തോളം കുട്ടികൾ മത്സരത്തിൽ പങ്കെടുക്കും. തേജസ്വിനി, പയസ്വിനി, നിള, കബനി, പെരിയാർ, പമ്പ, ഭവാനി, നെയ്യാർ, ചാലിയാർ, മണിമലയാർ, പാമ്പാർ, ചൈത്രവാഹിനി എന്നീ നദികളുടെ പേരിലറിയപ്പെടുന്ന 12 വേദികളിലായാണ് മത്സരം നടക്കുന്നത്.

നാളെ 2.30ന് വിളംബര ഘോഷയാത്ര നരിമാളത്തുനിന്ന് ആരംഭിക്കും. വൈകുന്നേരം 4 ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി കലാമേള ഉദ്ഘാടനം ചെയ്യും. ഡിസംബർ 2 ന് വൈകുന്നേരം 4ന് സമാപന സമ്മേളനം മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KASARGOD, SCHOOL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.