SignIn
Kerala Kaumudi Online
Friday, 19 April 2024 4.13 PM IST

ബി.ജെ.പി പദയാത്ര

photo
ബി.ജെ.പി കരുനാഗപ്പള്ളി മണ്ഡലം പ്രസിഡന്റ് നയിക്കുന്ന പദയാത്ര,

കരുനാഗപ്പള്ളി : സംസ്ഥാന സർക്കാരിന്റെ സ്വജനപക്ഷപാതത്തിനും ജനവിരുദ്ധ നയങ്ങൾക്കും കേന്ദ്ര സർക്കാർ പദ്ധതികൾ അട്ടിമറിക്കുന്ന പിണറായി സർക്കാരിന്റെ ഗൂഡാലോചനയ്ക്കുമെതിരെ ബി.ജെ.പി കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്രി പ്രസിഡന്റ് കെ.ആർ.രാജേഷിന്റെ നേതൃത്വത്തിൽ ആലപ്പാട്ട് നിന്ന് പദയാത്ര ആരംഭിച്ചു. ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് ബി.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ആലപ്പാട്, ക്ലാപ്പന, കുലശേഖരപുരം പഞ്ചായത്തുകളിൽ പര്യടനം നടത്തിയ ശേഷം പദയാത്ര ക്ലാപ്പന തോട്ടത്തിൽ മുക്കിൽ സമാപിച്ചു. യുവമോർച്ച ജില്ലാ പ്രസിഡന്റ് വിഷ്ണു പട്ടത്താനം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് ശാലിനി രാജീവൻ , മണ്ഡലം ജനറൽ സെക്രട്ടറിമാരായ സതീഷ് തേവനത്ത്, മിനി ആമ്പാടി, അനിൽ വാഴപ്പള്ളി ,എ.വിജയൻ, പ്രിയ മലിനി, ധന്യ അനിൽ ,എസ്.രഞ്ജിത്ത്, ഷിജി ആനന്ദ്, ജി.ജയകുമാരി, ആർ.മുരളി, കുട്ടൻ ശാന്തി, കെ.എസ്.വിശ്വനാഥ് തുടങ്ങിയവർ പദയാത്രക്ക് നേതൃത്വം നൽകുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.