കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷൻ അന്താരാഷ്ട്ര നിലവാരത്തിൽ പുനർനിർമ്മിക്കുന്ന പ്രവൃത്തികൾക്ക് തുടക്കമായി. റെയിൽവേ സ്റ്റേഷൻ കോമ്പൗണ്ടിൽ മൂന്ന് നിലകളോട് കൂടിയ സർവീസ് ബിൽഡിംഗ് നിർമ്മാണ ജോലികളാണ് ആരംഭിച്ചത്.
ആറടി താഴ്ചയിൽ മണ്ണ് നീക്കിയ സ്ഥലത്തെ കോൺക്രീറ്റിംഗ് ഇന്ന് ആരംഭിക്കും. കൂടാതെ ഗാംഗ് റെസ്റ്റ് റൂം, സബ്സ്റ്റേഷൻ, എസ്.എസ്.സി ബിൽഡിംഗ്, മൾട്ടി ലെവൽ കാർ പാർക്കിംഗിനുള്ള നിർമ്മാണ ജോലികളും അടുത്ത ദിവസങ്ങളിൽ ആരംഭിക്കും.
എസ്.എം.പി പാലസ് റോഡിലെ റെയിൽവേ ഭൂമിയിൽ ലേബർ ക്യാമ്പ് അടക്കമുള്ള സംവിധാനങ്ങൾ ഒരുക്കുന്നത് പുരോഗമിക്കുകയാണ്. ജോലിക്കാർക്കുള്ള താമസ സൗകര്യം, നിർമ്മാണ സാമഗ്രികൾ സൂക്ഷിക്കാനുള്ള ഗോഡൗൺ, മിക്സിംഗ് പ്ളാന്റ്, ടെസ്റ്റിംഗ് ലാബ്, ഓഫീസ് തുടങ്ങിയവയ്ക്കായി താത്കാലിക സൗകര്യങ്ങൾ ഒരുക്കുന്ന ജോലികളും നടന്നുവരുന്നു. 2026ൽ നിർമ്മാണം പൂർത്തീകരിക്കുകയാണ് ലക്ഷ്യം.
നിർമ്മാണം ഘട്ടം ഘട്ടമായി
മാസ്റ്റർ പ്ലാനിന്റെ അടിസ്ഥാനത്തിൽ നിർമ്മാണം ഘട്ടം ഘട്ടമായി
ആദ്യഘട്ടത്തിൽ പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റി പുതിയത് നിർമ്മിക്കും
തുടന്ന് നിലവിലെ ഓഫീസുകൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റും
അടുത്ത ഘട്ടമായി സ്റ്റേഷൻ കെട്ടിടങ്ങൾ പൊളിച്ച് പുതിയ കെട്ടിടം നിർമ്മിക്കും
ഏറ്റവും ഒടുവിൽ സർക്കുലേറ്റിംഗ് ഏരിയ, ലാൻഡ് സ്കേപ്പിംഗ്
ആകെ ചെലവ് ₹ 361 കോടി
നിർമ്മാണ കാലാവധി - 39 മാസം
നിലവിലെ മുഴുവൻ കെട്ടിടങ്ങളും മറ്റ് നിർമ്മിതികളും പ്ലാറ്റ്ഫോമും പൂർണമായും പൊളിച്ചുമാറ്റി അന്താരാഷ്ട്ര നിലവാരത്തിൽ ആധുനിക റെയിൽവേ സ്റ്റേഷൻ നിർമ്മിക്കുകയാണ് പദ്ധതി.
റെയിൽവേ അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |